ഡൽഹിയിൽ കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് ഒഴികെയുള്ള പ്രതിപക്ഷപാർട്ടികളുടെ പ്രതിഷേധം തുടരുകയാണ്. കേന്ദ്രസർക്കാർ അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്ത്വത്തിൽ ആണ് ജന്തർ മന്തറിൽ പ്രതിഷേധ ധർണ്ണ നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തു. കേരളത്തിൻ്റെ വികസനത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക ഉപരോധം തീര്‍ക്കുന്നുവെന്ന് ആരോപിച്ചാണ് ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധം നടക്കുന്നത്. രാവിലെ 11ന് ജന്തര്‍മന്തറില്‍ വച്ചാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിഷക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കും.
മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരും എൽഡിഎഫ് എംഎൽഎമാരും എംപിമാരും പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കുന്നുണ്ട്.. രാവിലെ പത്തരയോടെ കേരള ഹൗസിൽ നിന്നും മാർച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തർ മന്തറിലേക്ക് എത്തിയത്.ഫെഡറലിസം സംരക്ഷിക്കാന്‍ കേരളത്തിന്‍റെ പോരാട്ടം എന്ന ബാനറുമായിട്ടായിരുന്നു പ്രതിഷേധം.. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിക്കും. സീതാറാം യെച്ചൂരി ഉൾപ്പടെയുള്ള മുതിർന്ന സിപിഎം നേതാക്കളും ഡിഎംകെ, എഎപി പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്..കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധ സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ ദേശീയ നേതൃത്വവും പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കില്ല
അതേസമയം പ്രതിഷേധത്തോട് അനുഭവം പ്രകടിപ്പിച്ച് ഡിഎംകെ, ആര്‍ജെഡി, ആം ആദ്മി പാര്‍ട്ടി, നാഷനല്‍ കോണ്‍ഫറന്‍സ്, ജെഎംഎം, എന്‍സിപി എന്നി പ്രതിപക്ഷ കക്ഷികളുംപങ്കെടുക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വ്യക്തമാക്കി.