പാലക്കാട് ധോണിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു, ഒരാൾ മരിച്ചു. പാലക്കാട് ധോണി മുണ്ടൂർ റോഡിൽ അരിമണി എസ്റ്റേറ്റിൽ വൈകിട്ട് നാലു മണിയോടെ അപകടമുണ്ടായത്. മുണ്ടൂർ വേലിക്കാട് സ്വദേശിയുടേതാണ് കാർ. ഇതുവഴി കടന്നുപോയ യാത്രക്കാരനാണ് കാർ കത്തുന്ന വിവരം നാട്ടുകാരെയും പൊലീസിനെയും അറിയിച്ചത്. തുടർന്ന് തീ അണച്ചപ്പോഴാണ് കാറിനകത്ത് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. കാറിനുള്ളിലുണ്ടായിരുന്ന വ്യക്തിയെ തിരിച്ചറിഞ്ഞില്ല. കൂടുതൽ പരിശോധനയ്ക്കായി ഫൊറൻസിക് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.

