ആറാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ആറ് സംസ്ഥാനങ്ങളിലും ഡല്‍ഹിയിലുമായി 57 മണ്ഡലങ്ങളും യു പിയിലെ 14 മണ്ഡലങ്ങളും പശ്ചിമ ബംഗാളിലെ 7 മണ്ഡലങ്ങളും ആറാം ഘട്ടത്തില്‍ ജനവിധിയെഴുതും. ശനിയാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക.
ദില്ലിയിലെയും ഹരിയാനയിലെയും എല്ലാ സീറ്റുകളിലും ഈ ഒറ്റഘട്ടത്തിലാണ് വോട്ടെടുപ്പ് .ഉത്തർപ്രദേശിൽ 14 മണ്ഡലങ്ങളിലും പശ്ചിമബംഗാളിലും ബിഹാറിലും എട്ടു മണ്ഡലങ്ങളിലും ആണ് ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. മെഹബൂബ മുഫ്തി, മനോഹർലാൽ ഖട്ടാർ, മേനക ഗാന്ധി,അഭിജിത് ഗംഗോപാധ്യായ,കനയ്യകുമാർ എന്നീ നിരവധി പ്രമുഖർ ഈ ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്.