പുതിയ വർഷത്തിലെ ആദ്യ സമ്മേളനം വിളിച്ചുകൂട്ടുമ്പോൾ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങണമെന്നാണ് ചട്ടം. എന്നാൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗമില്ലാതെ അടുത്ത മാസം നിയമസഭയുടെ ബജറ്റ് സമ്മേളനം ചേരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയമസഭാ സമ്മേളനം പിരിഞ്ഞതായി ഗവർണറെ അറിയിക്കില്ല. ഇന്നലെ പിരിഞ്ഞ സഭ സമ്മേളനത്തിന്റെ തുടർച്ചയായി വീണ്ടും സമ്മേളനം ചേരും. നയ പ്രഖ്യാപന പ്രസംഗം ഒഴിവാക്കി ബജറ്റ് സമ്മേളനം ചേരാനും തീരുമാനിച്ചിട്ടിട്ടുണ്ട് .
ഗവർണറെ സർവകലാശാല ചാൻസലർ പദവിയിലിൽനിന്നു നീക്കുന്ന ബിൽ ഈ സമ്മേളന കാലയളവിൽ പാസായിരുന്നു. ഇന്നലെ സമ്മേളനം പിരിഞ്ഞെങ്കിലും അനിശ്ചിതമായി പിരിഞ്ഞതായി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. അതിനാൽ അടുത്തമാസം ചേരുന്ന സമ്മേളനം ഇടവേളയ്ക്കുശേഷം ഈ സമ്മേളനത്തിന്റെ തുടർച്ചായായാണ് പരിഗണിക്കുക. എന്നാലും അടുത്ത വർഷം എപ്പോൾ സഭ പുതുതായി ചേർന്നാലും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം വേണ്ടിവരും.