ഡൽഹിയിലെ നാല് ആശുപത്രികൾക്ക് ഇന്നും ഇമെയിൽ വഴി ബോംബ് ഭീഷണി എത്തി. ദീപ് ചന്ദ് ബന്ധു ഹോസ്പിറ്റൽ, ജിടിബി ഹോസ്പിറ്റൽ, ദാദാ ദേവ് ഹോസ്പിറ്റൽ, ഹെഡ്ഗേവാർ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ആണ് ഇ-മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചത്.
ഞായറാഴ്ച ഡൽഹിയിലെ 10 ആശുപത്രികൾക്കും ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിനും ഇമെയിലുകൾ വഴി ബോംബ് ഭീഷണിയുണ്ടായിരുന്നു. അതേസമയം, ഭീഷണി സന്ദേശത്തിൻ്റെ ഉറവിടം കണ്ടെത്താൻ ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തലസ്ഥാനത്തെ നാല് ആശുപത്രികളിലേക്കും പോലീസ് സംഘത്തെ അയച്ചിട്ടുണ്ട്.
ഞായറാഴ്ച ഡൽഹിയിലെ 10 ആശുപത്രികൾക്കും ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിനും ഇമെയിലുകൾ വഴി ബോംബ് ഭീഷണിയുണ്ടായിരുന്നു. ഭീഷണി വ്യാജമാണെന്ന് ഡൽഹി പോലീസ് തള്ളിക്കളഞ്ഞു.
മെയ് ഒന്നിന് ഡൽഹി-എൻസിആറിലെ 150-ലധികം സ്‌കൂളുകൾക്ക് ഭീഷണി സന്ദേശം അയച്ചിരുന്നു അത് പിന്നീട് വ്യാജമാണെന്ന് കണ്ടെത്തി. ഡൽഹി പബ്ലിക് സ്‌കൂളിൻ്റെ (ഡിപിഎസ്) ദ്വാരക, വസന്ത് കുഞ്ച് യൂണിറ്റുകൾ, ഈസ്റ്റ് മയൂർ വിഹാറിലെ മദർ മേരീസ് സ്‌കൂൾ, സംസ്‌കൃതി സ്‌കൂൾ, പുഷ്പ് വിഹാറിലെ അമിറ്റി സ്‌കൂൾ, സൗത്ത് വെസ്റ്റ് ഡൽഹിയിലെ ഡിഎവി സ്‌കൂൾ എന്നിവയുൾപ്പെടെ 100 സ്‌കൂളുകൾക്കും ഭീഷണിയുണ്ടായിരുന്നു. നോയിഡയിൽ ഡിപിഎസിനും ഏപിജെ സ്‌കൂളിനും സമാനമായ ഭീഷണിയുണ്ടായി. റഷ്യൻ ഇമെയിൽ സേവനം ഉപയോഗിച്ചാണ് സ്‌കൂളുകൾക്ക് ഭീഷണി സന്ദേശം അയച്ചത്.