ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ അജ്ഞാതര്‍ വെടിവെച്ചു. ഉത്തര്‍ പ്രദേശിലെ ദേവ്ബന്ദില്‍ ബുധനാഴ്ച വൈകീട്ടാണ് സംഭവം. ഉത്തര്‍പ്രദേശിലെ സഹറന്‍പൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാൻ എത്തുന്നതിനിടെ ആണ് വെടിയേറ്റത്. പരിക്കേറ്റ ചന്ദ്രശേഖര്‍ ആസാദിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ചന്ദ്രശേഖർ ആസാദ് അപകടനില തരണം ചെയ്തുവെന്ന് ഡോക്ടർമാർ അറിയിച്ചു.

ബൈക്കിലും കാറിലുമെത്തിയ ആയുധധാരികളായ സംഘമാണ് അദ്ദേഹത്തിനുനേരെ വെടിവച്ചതെന്നാണ് പ്രാഥമിക വിവരം. കാറിന്റെ മുന്‍വശത്തെ ഡോറിലും അദ്ദേഹത്തിന്റെ സീറ്റിന്റെ വശത്തും വെടിയുണ്ട തുളച്ച് കയറിയ പാടുകളുണ്ട്. വാഹനത്തിന്റെ മുന്‍വശത്തായിരുന്നു ആസാദ് ഇരുന്നിരുന്നത്. അക്രമികള്‍ പിന്നില്‍ നിന്ന് കാറിനടുത്തെത്തി ഒന്നിലധികം റൗണ്ട് വെടിയുതിര്‍ത്തെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.