രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് തുടക്കം

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരിൽ നിന്ന് തുടക്കമാവുന്നു
ഇന്ത്യയുടെ കിഴക്കു മുതൽ പടിഞ്ഞാറ് വരെയാണ് രാഹുൽ യാത്ര നടത്തുക. 66 ദിവസം നീളുന്ന യാത്ര പതിനഞ്ച് സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോകും. രാവിലെ പതിനൊന്നോടെ ഇംഫാലിൽ എത്തിയ രാഹുൽ കൊങ്ജോമിലെ യുദ്ധസ്മാരകത്തിൽ ആദരവ് അർപ്പിച്ച ശേഷമാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. ഇന്ന് രാവിലെ രാഹുലും മറ്റു നേതാക്കളും മണിപ്പുര്‍ തലസ്ഥാനമായ ഇംഫാലില്‍ വിമാനം ഇറങ്ങി. മണിപ്പുരിലെ ഥൗബലിൽ ജില്ലയിലെ സ്വകാര്യ മൈതാനത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. സുരക്ഷാ പ്രശ്‌നമുള്ളതിനാല്‍ സോണിയാ ഗാന്ധി ചടങ്ങില്‍ പങ്കെടുക്കില്ല. എഐസിസി അംഗങ്ങൾ എംപിമാർ ഉൾപ്പെടെയുള്ളവർ ആദ്യദിനം പരിപാടിയുടെ ഭാഗമാവും.

66 ദിവസത്തിനുള്ളിൽ 15 സംസ്ഥാനങ്ങളിലൂടെയുള്ള യാത്ര 100 ലോക്‌സഭാ സീറ്റുകളിലൂടെ കടന്നുപോകും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഇന്ന് ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കുന്നത്. 110 ജില്ലകളിലൂടെ 67 ദിവസങ്ങളിലായി കടന്നുപോകുന്ന യാത്ര 6,700 കിലോമീറ്റർ ആണ് താണ്ടുന്നത്. വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ നിന്ന് ആരംഭിക്കുന്ന യാത്ര മാർച്ച് 20ന് മഹാരാഷ്ട്രയിൽ സമാപിക്കും.

രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര പ്രത്യയശാസ്ത്രപരമാണെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചല്ലെന്നുമാണ് കോൺ​ഗ്രസിന്റെ വാദം. മറിച്ച് 10 വർഷത്തെ നരേന്ദ്ര മോദി സർക്കാരിന്റെ ആന്യായത്തിനെതിരെയാണ് യാത്ര നടത്തുന്നതെന്നും കോൺ​ഗ്രസ് പറയുന്നു. യാത്രയുടെ പ്രധാന ശ്രദ്ധാകേന്ദ്രം ഉത്തർപ്രദേശാണ്. ജാർഖണ്ഡിലും അസമിലും എട്ട് ദിവസം നീണ്ടുനിൽക്കുന്ന യാത്ര മധ്യപ്രദേശിൽ ഏഴ് ദിവസം തുടരും. ഉത്തർപ്രദേശിൽ, റായ്ബറേലിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയിലും അമേഠി ഉൾപ്പെടെയുള്ള രാഷ്ട്രീയ സുപ്രധാന മേഖലകളിലൂടെ യാത്ര കടന്നുപോകും.

ബിഹാറിലെ ഏഴ് ജില്ലകളിലും ഝാർഖണ്ഡിലെ 13 ജില്ലകളിലും രാഹുൽ ഗാന്ധിയുടെ മാർച്ച് യഥാക്രമം 425 കിലോമീറ്ററും 804 കിലോമീറ്ററും പിന്നിടും. ഇംഫാലിലെ ഹപ്ത കാങ്‌ജെയ്ബുങ്ങിൽ നിന്ന് ആരംഭിക്കാനാണ് നേരത്തെ പദ്ധതിയിട്ടിരുന്നത്. റാലി ആരംഭിക്കുന്നതിന് മുമ്പ് പങ്കെടുക്കുന്നവരുടെ പേരുകൾ മുൻകൂട്ടി നൽകണമെന്നും ഫ്‌ളാഗ് ഓഫിന് നിയന്ത്രിത എണ്ണം പ്രവർത്തകർ മാത്രമേ പങ്കെടുക്കാവൂ തുടങ്ങിയ ഉപാധികൾ മുന്നോട്ട് വെച്ചാണ് സർക്കാർ അനുമതി നൽകിയത്.

‘അമ്മ’ ട്രഷറര്‍ സ്ഥാനത്തുനിന്ന് പിൻവാങ്ങുന്നുവെന്ന് ഉണ്ണി മുകുന്ദന്‍

നടൻ ഉണ്ണിമുകുന്ദൻ അമ്മ ട്രഷറർ സ്ഥാനം രാജിവെച്ചു. സിനിമകളിലെ തിരക്ക് പരിഗണിച്ചാണ് രാജി. സമൂഹമാധ്യങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം അറിയിച്ചത്.നിലവിൽ അഡോഹ് കമ്മിറ്റിയാണ് അമ്മക്കുള്ളത്. നേരത്തെ സിദ്ദിഖ് ആയിരുന്നു...

ഐഎസ്ആർഒ ചെയർമാനായ എസ് സോമനാഥ് വിരമിച്ചു, വി നാരായണൻ ചുമതലയേറ്റു

ഐഎസ്ആർഒ ചെയർമാനായ എസ് സോമനാഥ് വിരമിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചെയർമാനായ വി. നാരായണൻ ചുമതലയേറ്റു. പുതിയ നേതാവായി കേന്ദ്രസർക്കാരിന്റെ നോമിനേഷൻ കമ്മിറ്റിയാണ് നാരായണനെ തെരഞ്ഞെടുത്തത്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ മേലാട്ടുവിളൈ ഗ്രാമത്തിൽ നിന്നുള്ളയാളാണ് നാരായണൻ....

മഹാ കുംഭമേള 2025: മകരസംക്രാന്തി ദിനത്തിൽ ആദ്യ ‘അമൃത സ്‌നാനം’

ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനമായ മഹാ കുംഭമേളയുടെ ആദ്യ 'അമൃത സ്‌നാനം' ഇന്ന് മകരസംക്രാന്തി ദിനത്തിൽ നടക്കും. ഭക്തരെ പാപങ്ങളിൽ നിന്ന് ശുദ്ധീകരിക്കുകയും മോക്ഷത്തിലേക്കുള്ള പാത തുറക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്ന ഈ വിശുദ്ധ...

ഇന്ന് മകരവിളക്ക്, ഭക്തിസാന്ദ്രമായി സന്നിധാനം

ശബരിമല മകരവിളക്ക് ഇന്ന്. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും. കഴിഞ്ഞ രണ്ട് ദിവസമായി ദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങാതെ കാത്തിരിപ്പിലാണ്. ഇന്ന് ഉച്ചക്ക് 12 മണി...

ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകാം, ശക്തമായ വിമര്‍ശനമുയർത്തി ഹൈക്കോടതി

നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമർശത്തിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. ജാമ്യം സംബന്ധിച്ച ഉത്തരവ് 3.30ഓടെ പുറത്തുവരും. ബോബി ചെമ്മണ്ണൂരിനെതിരെ ശക്തമായ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. ജാമ്യാപേക്ഷയില്‍ ഉള്‍പ്പെടെ ബോബി...

ദുബായ് ഇന്‍റർനാഷണൽ പ്രോജക്ട് മാനേജ്‌മെന്‍റ് ഫോറത്തിന്റെ പത്താം എഡിഷൻ നാളെ തുടങ്ങും

ദുബായ് ഇന്‍റർനാഷണൽ പ്രോജക്ട് മാനേജ്‌മെന്‍റ് ഫോറത്തിന്റെ പത്താം എഡിഷന് മദീനത്ത് ജുമൈറയിൽ നാളെ തുടക്കമാവും. "സുസ്ഥിര ഭാവി" എന്ന പ്രമേയത്തിൽ ആണ് നാളെയും മറ്റന്നാളും പരിപാടി നടക്കുക. യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ...

ബോബി ചെമ്മണ്ണൂരിനെ കാണാൻ ജയിലിൽ 3 വിഐപികൾ എത്തിയെന്ന് റിപ്പോർട്ട്

കാക്കനാട്ടെ ജയിലിൽ ബോബി ചെമ്മണ്ണൂരിനെ 3 വിഐപികൾ എത്തി. എന്നാൽ ഈ വന്നത് ആരെന്നോ എന്തിനു വേണ്ടി വന്നു എന്നോ അല്ലെങ്കിൽ ഇവരുടെ ഉദ്ദേശ്യം എന്തായിരുന്നു എന്നോ ആർക്കും അറിയില്ല. മാത്രമല്ല ജയിലിലേക്ക്...

യാത്രക്കാരുടെ ഹാൻഡ്ബാഗേജ് ഭാര പരിധി ഉയർത്തി എയർ അറേബ്യ

വിമാന യാത്രയിൽ കയ്യിൽ കരുതാവുന്ന ഹാൻഡ്ബാഗേജ് ഭാര പരിധി എയർ അറേബ്യ ഉയർത്തി. ഇനി മുതൽ എയർ അറേബ്യ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് 10 കിലോ വരെ ഭാരം കൈയ്യിൽ കരുതാനാവും. ഏഴ്...