ഒക്ടോബർ 9 ബുധനാഴ്ച പുലർച്ചെ ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഒരു ഇന്ത്യൻ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയതായി മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബർ 8 ന് ആരംഭിച്ച തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ ടെറിട്ടോറിയൽ ആർമിയുടെ 161 യൂണിറ്റിലെ രണ്ട് സൈനികരെ അനന്ത്നാഗിലെ വനമേഖലയിൽ നിന്ന് തട്ടിക്കൊണ്ടുപോയി. തട്ടിക്കൊണ്ടുപോയ സംഘത്തിൽ നിന്നും ഒരു സൈനികൻ പരിക്കുകളോടെ രക്ഷപെട്ടു. ഇയാളുടെ ദേഹത്ത് രണ്ട് വെടിയേറ്റിട്ടുണ്ട്.
കാണാതായ സൈനികന് വേണ്ടി പ്രദേശത്ത് വൻ തിരച്ചിൽ ആരംഭിച്ചതായി സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.