ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. നവംബർ 21 വരെ ഇടക്കാല മുൻകൂർ ജാമ്യം അദ്ദേഹത്തിന് നേരത്തെ അനുവദിച്ചിരുന്നു. ഇതേ ഹർജിയിലാണ് ഇപ്പോൾ മുൻകൂർ ജാമ്യം അനുവദിച്ചത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് മുൻകൂർ ജാമ്യം. പരാതി നൽകിയതിലെ കാലതാമസം കൂടി പരിഗണിച്ചാണ് ജാമ്യം.
സ്ത്രീകൾക്ക് മാത്രമല്ല, പുരുഷൻമാർക്കും അന്തസ്സും അഭിമാനവുമുണ്ടെന്നും കോടതി നിരീക്ഷിച്ചു. 40 ലേറെ സിനിമകൾ ചെയ്ത അറിയപ്പെടുന്ന സംവിധായകനാണ് ബാലചന്ദ്ര മേനോൻ. കേസെടുത്തത് 17 വർഷം മുമ്പ് നടന്നതായി പറയുന്ന പരാതിയുടെ അടിസ്ഥാനത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബാലചന്ദ്ര മേനോൻ പറഞ്ഞു.