നടിയെ ആക്രമിച്ച കേസ്, പ്രതി പൾസർ സുനി ജാമ്യം തേടി സുപ്രീംകോടതിയിൽ

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനി ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുനി സുപ്രീംകോടതിയിൽ ഹർജി നല്‍കിയിരിക്കുന്നത്. ജാമ്യം തേടി നേരത്തേ സുനി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു. വിചാരണയുടെ അന്തിമഘട്ടമായതിനാൽ ജാമ്യം നൽകരുതെന്നായിരുന്നു സർക്കാർ വാദം. ഇത് അംഗീകരിച്ചാണ് സുനിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

നടൻ ദിലീപുകൂടി പ്രതിയായ കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് നേരത്തേ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. അഭിഭാഷകരായ ശ്രീറാം പാറക്കാട്, എംഎസ് വിഷ്ണുശങ്കർ ചിതറ എന്നിവരാണ് സുനിക്കുവേണ്ടി ഹർജി സമർപ്പിച്ചത്. 2017 ഫെബ്രുവരി 23നാണ് സുനി അറസ്റ്റിലായത്. പിന്നീട് ജാമ്യം ലഭിച്ചിട്ടില്ല.

തുടർച്ചയായി ജാമ്യഹർജി ഫയൽചെയ്തതിന് ഹൈക്കോടി സുനിക്ക് 25,000 രൂപ പിഴ ചുമത്തിയിരുന്നു. ഒരു ജാമ്യഹർജി തള്ളി മൂന്നുദിവസം കഴിഞ്ഞപ്പോഴാണ് സുനി വീണ്ടും ഹർജി നൽകിയത്. തുടർച്ചയായി ജാമ്യഹർജി ഫയൽചെയ്യാൻ ആരോ കർട്ടന് പിന്നിൽ ഉണ്ടെന്നും അന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.

ഏഴുവർഷത്തോളമായി ജയിലിൽ കഴിയുന്ന സുനി ഹൈക്കോടതിയിൽ മാത്രം പത്തുതവണയാണ് ജാമ്യഹർജി നൽകിയത്. രണ്ട് തവണ സുപ്രീംകോടതിയെയും സമീപിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. വർഷങ്ങളായി ജയിലിൽ കഴിയുകയാണെങ്കിലും ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായത്തോടെയല്ല സുനി ജാമ്യ ഹർജികൾ ഫയൽ ചെയ്യുന്നതെന്നും സ്വന്തമായി നിയോഗിക്കുന്ന അഭിഭാഷകർ വഴിയാണെന്നും ചൂണ്ടിക്കാട്ടിയശേഷമാണ് പ്രതിക്ക് പിന്നിൽ ആരോ ഉണ്ടെന്നുള്ള പരാമർശം നടത്തിയത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഇന്ന്

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഇന്ന് നടന്നു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുന്‍സിപ്പില്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ രാവിലെ പത്ത് മണിക്കും കോര്‍പ്പറേഷനില്‍ 11.30നും ആണ് സത്യപ്രതിജ്ഞ. ആദ്യ ഭരണസമിതി...

ശ്രീനിവാസന്റെ ഭൗതികദേഹത്തിൽ പേനയും പേപ്പറും സമർപ്പിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്

മലയാളിയുടെ പ്രിയ ചലച്ചിത്രപ്രതിഭ ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ തുടങ്ങിയശേഷം ഭൗതികദേഹം ചിതയിലേക്ക് വെക്കുന്നതിന് തൊട്ടുമുൻപായി ഒരു പേനയും പേപ്പറും സത്യൻ അന്തിക്കാട് സമർപ്പിച്ചു. "എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ" എന്നായിരുന്നു സത്യൻ...

ശ്രീനിവാസന് വിട നൽകി കലാകേരളം

അന്തരിച്ച ചലച്ചിത്ര പ്രതിഭ ശ്രീനിവാസന് വിട നൽകി കലാകേരളം. ഉദയംപേരൂർ കണ്ടനാടുള്ള വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഭൗതികദേഹം സംസ്‌കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. എന്നും എല്ലാവർക്കും നൻമകൾ മാത്രം ഉണ്ടാകട്ടെ...

റാസൽഖൈമയിലെ ജബൽ ജൈസിൽ താപനില 3.5°C

യുഎഇയിലെ റാസൽഖൈമയിൽ ഇന്ന് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. റാസൽഖൈമയിലെ ജബൽ ജൈസ് പർവതത്തിൽ 3.5°C രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM ) അറിയിച്ചു. പ്രാദേശിക സമയം പുലർച്ചെ 12...

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സൂര്യകുമാര്‍ യാദവ് ക്യാപ്റ്റൻ, സഞ്ജു ഓപ്പണർ

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനാവുന്ന ടീമില്‍ അക്സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. വെെസ് ക്യാപ്റ്റനും ഓപ്പണറുമായിരുന്ന...

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിക്ക് 1.5 കോടി നൽകി: ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍

ശബരിമല സ്വര്‍ണക്കൊള്ളയിൽ നിര്‍ണായക മൊഴിയുടെ വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നൽകിയെന്ന് അറസ്റ്റിലായ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. ഒന്നരക്കോടി...

അസമിൽ രാജധാനി എക്സ്പ്രസ് ഇടിച്ച് എട്ട് ആനകൾ ചെരിഞ്ഞു, ട്രെയിനിന്റെ അഞ്ച് കോച്ചുകൾ പാളം തെറ്റി

അസമിലെ ഹോജായ് ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ട്രെയിൻ അപകടത്തിൽ എട്ട് ആനകൾ കൊല്ലപ്പെട്ടു. മിസോറാമിലെ സൈരാംഗിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന സൈരാംഗ്-ന്യൂഡൽഹി രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ...

ശ്രീനിവാസനെ അനുസ്മരിച്ച് സഹപ്രവർത്തകരും രാഷ്ട്രീയ-സിനിമാ മേഖലയിലെ പ്രമുഖരും

അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസനെ അനുസ്മരിച്ച് രാഷ്ട്രീയ-സിനിമാ മേഖലയിലെ പ്രമുഖർ. രണ്ടാഴ്ച്ച കൂടുമ്പോൾ ശ്രീനിവാസൻ്റെ വീട്ടിൽ പോകാറുണ്ടെന്നും രാവിലെ മുതൽ വൈകുന്നേരം വരെ വീട്ടിൽ തുടരുമെന്നും സംവിധായകനും ശ്രീനിവാസന്റെ ഉറ്റസുഹൃത്തുമായിരുന്ന സത്യൻ അന്തിക്കാട്....