ചൈനയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം വീണ്ടും പുറത്ത് വിട്ടു. കഴിഞ്ഞ ഒരാഴ്ച 13,000 മരണം നടന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഒരുമാസത്തിനുള്ളിൽ അറുപതിനായിരം മരണം റിപ്പോർട്ട് ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ചൈനയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി ഡി സി ) ആണ് പ്രസ്താവന പുറത്ത്‌വിട്ടത്. ചൈനയിലെ ആകെ ജനസംഖ്യയുടെ 80 ശതമാനം പേർക്കും അസുഖം ബാധിച്ചതായി സി ഡി സി അറിയിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച 681 പേർ മരിച്ചത്. കൊറോണ വൈറസ് അണുബാധ മൂലമുണ്ടായ ശ്വാസകോശ രോഗങ്ങളെ തുടർന്നാണ്. 11977 പേർ മരിച്ചത് മറ്റ് അസുഖങ്ങൾ മൂലമാണെന്നും സിഡിസി വ്യക്തമാക്കി. അടുത്ത രണ്ടു മൂന്നു മാസങ്ങൾക്കുള്ളിൽ കൊറോണയുടെ പുതിയ തരംഗം ഉണ്ടാവാൻ സാധ്യത കുറവാണെന്നും ചൈനയിലെ ഭൂരിഭാഗം പേർക്കും വൈറസ് ഉള്ളതിനാൽ പുതിയ തരംഗം ഉണ്ടാകില്ല എന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.