ദക്ഷിണാഫ്രിക്കയിൽ നിന്നും 12 ചീറ്റകൾ കൂടി ഇന്ത്യയിൽ എത്തി

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള 12 ചീറ്റകൾ കൂടി ഇന്ത്യയിൽ എത്തി. വ്യോമസേനയുടെ സി 17 വിമാനത്തിൽ ഇന്ന് രാവിലെ 10 മണിയോടെയാണ് ഗ്വാളിയാർ വിമാനത്താവളത്തിൽ ചീറ്റകളെ എത്തിച്ചത്. ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റകളെ അവയുടെ ആവാസ വ്യവസ്ഥയിലേക്ക് പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞവർഷം ചീറ്റകൾക്കായി പ്രോജക്ട് പദ്ധതി കേന്ദ്രസർക്കാർ ആരംഭിച്ചത്.

ഇന്ത്യൻ എയർഫോഴ്‌സിന്റെ പ്രത്യേക ഹെലികോപ്റ്ററുകളിലാവും 165 കിലോമീറ്റർ അകലെയുള്ള കുനോ ദേശീയോദ്യാനത്തിലേക്ക് ചീറ്റകളെ കൊണ്ട് വരിക. തുടർന്ന് അവയെ ക്വറന്റൈനിൽ പ്രവേശിപ്പിക്കും
കഴിഞ്ഞ സെപ്റ്റംബർ 17ന് നമീബയിൽ നിന്ന് എട്ട് ചീറ്റകളെ ഇന്ത്യയിൽ എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് 12 ചീറ്റകളെ കൂടി രാജ്യത്ത് എത്തിച്ചിരിക്കുന്നത്. ഇതോടെ മധ്യപ്രദേശിലെ കുനോയ് നാഷണൽ പാർക്കിൽ ചീറ്റകളുടെ എണ്ണം 20 ആകും

1952 ലാണ് ചീറ്റകൾ ഇന്ത്യയിൽ നിന്നും പൂർണ്ണമായും അപ്രത്യക്ഷമായത്. ആഗോളതലത്തിൽ ആദ്യമായി ചീറ്റ പോലുള്ള മൃഗങ്ങളുടെ ഭൂഖണ്ഡാനന്തര കൈമാറ്റം നടന്നത്. പ്രൊജക്റ്റ് ചീറ്റയുടെ ഭാഗമായി അഞ്ച് വർഷം കൊണ്ട് 50 ചീറ്റകളെ ഇന്ത്യയിൽ എത്തിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72ആം ജന്മദിനത്തില്‍ സെപ്തംബര്‍ 17 നാണ് നമീബിയയില്‍ നിന്ന് എട്ട് ചീറ്റകള്‍ അടങ്ങുന്ന ആദ്യ ബാച്ചിനെ കുനോ നാഷണല്‍ പാര്‍ക്കില്‍ എത്തിച്ചത്. പൂര്‍ണ്ണമായി കാട്ടിലേക്ക് വിടുന്നതിന് മുന്നോടിയായുളള വേട്ടയാടല്‍ വലയത്തിലാണ് നിലവില്‍ ഈ ചീറ്റകളുളളത്. കുറച്ച് മാസങ്ങൾക്കുള്ളിൽ 14 മുതൽ 16 ചീറ്റകളെ കൂടി ഇന്ത്യയിലേക്കെത്തിക്കുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു. വന്യ ജീവികളെ സംരക്ഷിക്കുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ചീറ്റപ്പുലികള്‍ക്ക് വംശനാശം സംഭവിച്ച് ഏകദേശം ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ചീറ്റകളെ വീണ്ടും രാജ്യത്തെത്തിച്ചത്.

നമീബിയയിൽ നിന്നു സെപ്റ്റംബർ 17ന് ഇന്ത്യയിലെത്തിച്ച 8 ചീറ്റകൾ കുനോ ദേശീയ ഉദ്യാനത്തിൽ ആരോഗ്യത്തോടെയിരിക്കുന്നുവെന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് വ്യക്തമാക്കി. വലിയ കൂടുകളിലാക്കി, ശാന്തരാക്കാൻ പ്രത്യേക ഉറക്കമരുന്ന് നൽകിയായിരുന്നു ചീറ്റകളുടെ യാത്ര.

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026; ആകെ 2.7 കോടി വോട്ടർമാർ, വോട്ടെണ്ണൽ മേയ് 4-ന്

കേരളം നാളെ പോളിങ് ബൂത്തിലെത്തും. സംസ്ഥാനത്ത് ആകെ 2.7 കോടി വോട്ടർമാരാണുള്ളത്. രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. 883 സ്ഥാനാർഥികള്‍ മത്സരരംഗത്തുണ്ട്. തെരഞ്ഞെടുപ്പിനായി 30,471 പോളിംഗ്...

നിയമസഭാ തെരെഞ്ഞെടുപ്പ്; കേരളത്തില്‍ നാളെ വിധിയെഴുത്ത്, അസമും പുതുച്ചേരിയും നാളെ പോളിങ് ബൂത്തിലെത്തും

പ്രതീക്ഷകൾ വാനോളം ഉയർത്തി കേരളത്തിൽ നാളെ നിയമസഭാ വേട്ടെടുപ്പ് നടക്കും. 110 സീറ്റിൽ ജയിക്കാൻ കഴിയുമെന്ന് പ്രത്യേക മന്ത്രിസഭായോഗത്തിൽ വിലയിരുത്തിയശേഷമാണ് പിണറായി വിജയന്റെ നേതൃത്വത്തിൽത്തന്നെ എൽ.ഡി.എഫ്. ജനങ്ങളിലേക്കിറങ്ങിയത്. കേരളത്തിൽ 23 മണ്ഡലങ്ങളിൽ ശക്തമായ...

യു എസ്-ഇറാന്‍ വെടിനിര്‍ത്തലിന് പിന്നാലെ എണ്ണവിലയില്‍ വന്‍ ഇടിവ്

യു.എസ്-ഇറാന്‍ വെടിനിര്‍ത്തലിന് പിന്നാലെ വിപണയിൽ എണ്ണവിലയില്‍ വന്‍ ഇടിവ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വില 14 ഡോളര്‍ ഇടിഞ്ഞു. 94.83 ഡോളറിലേക്കാണ് വില ഇടിഞ്ഞത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ...

ഇറാനിൽ ആക്രമണം; താൽക്കാലികമായി വെടിനിർത്തൽ പ്രഖ്യാപിച്ചു, യു എസും ഇറാനും ധാരണയിലെത്തി

യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം അവസാനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്താന്‍ ധാരണയായത്. ട്രംപ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ പദ്ധതി ഇറാന്‍ അംഗീകരിക്കുകയായിരുന്നു.ഇറാനെതിരെ നടത്തിവരുന്ന ശക്തമായ സൈനിക നീക്കങ്ങൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ...

‘നീ പോ മോനെ വിജയാ… പ്രായമായില്ലേ?: പിണറായി വിജയന് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

'ഡാഷ് മോനെ രേവന്താ' വിളിയിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. 'നീ പോ മോനെ വിജയാ' എന്ന പരാമർശം രേവന്ത് റെഡ്ഡി ആവർത്തിച്ചു. ബൈ ബൈ പിണറായി...

ഇന്ധന പ്രതിസന്ധി; പാകിസ്ഥാനിൽ വിപണി ഇന്ന് മുതൽ നേരത്തെ അടച്ചുപൂട്ടാൻ ഉത്തരവിട്ട് പ്രധാനമന്ത്രി

ഇറാൻ യുദ്ധത്തിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് പാകിസ്ഥാനിൽ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ്വിപണി നേരത്തെ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. നിർണായക യോഗത്തിന് ശേഷമാണ് തീരുമാനം. ഗൾഫിൽ യുദ്ധം രൂക്ഷമായതിനാൽ രാജ്യത്തുടനീളമുള്ള മാർക്കറ്റുകൾ, ബസാറുകൾ,...

ട്രെയിനുകളിൽ യാത്ര ചെയ്യരുത്; ഇറാനിയൻ പൗരന്മാർക്ക് ഇസ്രായേൽ മുന്നറിയിപ്പ്

ഇസ്രായേൽ പ്രതിരോധ സേന ഇറാനിലുടനീളമുള്ള ജനങ്ങളോട് തീവണ്ടികളും റെയിൽവേ ലൈനുകളും ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചു, ജീവൻ അപകടത്തിലാകുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച X-ലെ പേർഷ്യൻ ഭാഷയിലുള്ള അക്കൗണ്ട് വഴി പുറപ്പെടുവിച്ച മുന്നറിയിപ്പ്, ഒരു നിശ്ചിത...

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂർത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍, എക്സിറ്റ് പോളുകൾക്ക് ഇനി വിലക്ക്

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂർത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍. തിരഞ്ഞെടുപ്പ് മുന്നോടിയായി വോട്ടർമാരുടെയും പോളിംഗ് സംവിധാനങ്ങളുടെയും കണക്ക് പുറത്തുവിട്ട രത്തൻ ഖേല്‍ക്കർ, പോളിംഗ് ദിനമായ ഏപ്രില്‍ 9ന് ശമ്പളത്തോടുകൂടിയ...