നിങ്ങൾക്കുള്ള കഴിവുകൾ ചുറ്റുമുള്ളവരോട് പങ്കുവയ്ക്കാൻ അതിലൂടെ ജോലി നേടാൻ ഒരു പുതിയ ആപ്ലിക്കേഷൻ ഇറങ്ങിയിരിക്കുന്നു. ‘സ്കിൽസ് ‘എന്ന ആപ്പാണ് ഇത്. ഈ ആപ്പിലൂടെ 50 കിലോമീറ്റർ ചുറ്റളവിലുള്ള മേഖലയിലെ തൊഴിൽ സംബന്ധിച്ച സേവനങ്ങൾ പരസ്യമായി നൽകുന്നതിലൂടെ വരുമാനവും ലഭിക്കുമെന്ന് ആപ്പ് തയ്യാറാക്കിയ കമ്പനി അറിയിച്ചു. കാനഡയിലെ ടെറന്റോ ആസ്ഥാനമായുള്ള ബാനെറ്റ് കമ്പനിയാണ് ഈ പുതിയ ആപ്പ് വികസിപ്പിച്ചെടുത്തത്. ചെറുകിട സംരംഭകർക്കും, വ്യക്തികൾക്കും അവരുടെ സേവനങ്ങളും, തൊഴിൽ ചെയ്യുന്ന മേഖലയും, ചെയ്യുന്ന തൊഴിലും ചുറ്റുമുള്ളവരെ അറിയിക്കാനുള്ള ഒരു മാർഗ്ഗമാണ് ഈ പുതിയ മൊബൈൽ ആപ്ലിക്കേഷൻ.
തൊഴിലുമായി ബന്ധപ്പെട്ടവ മാത്രമല്ല അടുത്ത് ലഭ്യമായ ഉൽപ്പന്നങ്ങളും സേവനങ്ങളും അടക്കമുള്ള വിവരങ്ങളും ഈ ആപ്പുവഴി അറിയാൻ സാധിക്കും. പ്രധാനമായും ഇന്ത്യൻ വിപണിയെ ഉദ്ദേശിച്ചാണ് ആപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുള്ളതെന്നും സ്വന്തം വിവരങ്ങൾ ചേർക്കുന്നതിനും ഉൽപ്പന്നങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും ഉള്ള സൗകര്യം ആപ്പിൽ ലഭ്യമാണെന്നും കമ്പനി സിഇഒ ബിജു മാത്യൂസ് അറിയിച്ചു. കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഓൺലൈൻ വ്യാപാര രംഗത്തെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമെന്നും പ്രോജക്ട് മാനേജർ ജെഫിൻ സണ്ണി പറഞ്ഞു. ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും skilsss ആപ്പ് ലഭ്യമാണ്. ഇത് സൗജന്യമായ ഡൗൺലോഡ് ചെയ്യാൻ സാധിക്കും എന്നും പ്രോജക്ട് മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം www.skilsss.com.