ചന്ദ്രയാൻ-3 ഒരു പടി കൂടി അടുത്തു, ലാൻഡർ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെടുത്തി

ഇന്ത്യയുടെ ചാന്ദ്രദൗത്യം ചന്ദ്രയാൻ-3 നിർണായക ഘട്ടം പൂർത്തിയാക്കി. ദൗത്യത്തിന്റെ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വിക്രം ലാൻഡറിനെ ഇസ്രോ വിജയകരമായി വേർപെടുത്തി. ഇനി ലാൻഡർ ചാന്ദ്രദൗത്യവുമായി മുന്നോട്ടുപോകും. ഉച്ചയ്ക്ക് 1.30ഓടെയാണ് ഐഎസ്ആർഒ സംഘം ചന്ദ്രയാൻ-3 പേടകത്തെ രണ്ട് ഭാഗങ്ങളായി തിരിച്ചത്. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നതിലേക്ക് പേടകം ഒരു പടി കൂടി അടുത്തിരിക്കുകയാണ് ഇപ്പോൾ. ഇതോടെ ലാൻഡിംഗിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു.

പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡറിനെ വേർതിരിക്കുന്നത് ദൗത്യത്തിലെ ഒരു നിർണായക നാഴികക്കല്ലാണ്. ഇതിന്റെ തുടർച്ചയായി ലാൻഡറിനെ ചന്ദ്രനുചുറ്റുമുള്ള അടുത്ത ഭ്രമണപഥത്തിൽ എത്തിക്കും. വേർപെട്ട പ്രൊപ്പൽഷൻ മൊഡ്യൂൾ നിലവിലെ ഭ്രമണപഥത്തിൽ തുടരും. ചന്ദ്രോപരിതലത്തിനു 100 കിലോമീറ്റർ മുകളിലെത്തിയ ശേഷമാണ് പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നു ലാൻഡർ വേർപെടുത്തിയത്. വിക്രം എന്ന ലാൻഡറിന്റെ ലാൻഡിങ് ഏരിയ നിർണയം വരും ദിവസങ്ങളിൽ നടക്കും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള പ്രദേശത്താണ് ലാൻഡിങ്. നേരത്തെ ഓഗസ്റ്റ് 16 ന് ഐഎസ്ആർഒ ഇന്ത്യൻ പേടകത്തെ 153 കിലോമീറ്റർ x 163 കിലോമീറ്റർ ഭ്രമണപഥത്തിൽ എത്തിച്ചിരുന്നു.

ചന്ദ്രയാൻ-3 ദൗത്യം നിലവിൽ ചന്ദ്രനുചുറ്റുമുള്ള 153 കിലോമീറ്റർ x 163 കിലോമീറ്റർ ഭ്രമണപഥത്തിലാണ് ഉള്ളത്. ലാൻഡിംഗ് സൈറ്റിന്റെ തിരഞ്ഞെടുപ്പായിരിക്കും അടുത്ത പ്രധാന ഘട്ടം. ലാൻഡിംഗ് ഏരിയ വിപുലീകരിക്കുകയും ചന്ദ്രയാൻ-2 സമയത്ത് നിശ്ചയിച്ചിരുന്ന 500 ചതുരശ്ര മീറ്ററിനുപകരം 4 കിലോമീറ്റർ x 2.4 കിലോമീറ്റർ വിസ്‌തീർണ്ണമുള്ള പ്രദേശമായി ഇസ്രോ പുതുക്കി നിശ്ചയിച്ചിരുന്നു. ലാൻഡിംഗ് ശ്രമം കൂടുതൽ ലളിതമാക്കാനാണ് ഈ തീരുമാനം.

വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഓഗസ്‌റ്റ് 23ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ചന്ദ്രയാൻ-3ന് ആഴ്‌ചകൾക്ക് ശേഷം വിക്ഷേപിച്ച റഷ്യയുടെ ലൂണ-25 ദൗത്യത്തിൽ നിന്ന് ഇസ്രോ മത്സരം നേരിടുന്നുണ്ട്, പക്ഷേ ചന്ദ്രയാനെക്കാൾ രണ്ട് ദിവസം മുമ്പ് ഈ പേടകം ലാൻഡിംഗ് നടത്തുമെന്നാണ് വിലയിരുത്തൽ. രണ്ട് ദൗത്യങ്ങൾക്കും വ്യത്യസ്‌ത ലാൻഡിംഗ് ഏരിയകൾ ആസൂത്രണം ചെയ്‌തതിനാൽ കൂട്ടിയിടിയുടെ ഭയം വേണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്

ഓഗസ്റ്റ് 23 ന് ചന്ദ്രയാൻ-3 ന്റെ വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുമെന്ന് ഐഎസ്ആർഒ കണക്കാക്കുന്നു. വിക്രം ലാൻഡറും റോവർ പ്രഗ്യാനും പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപിരിഞ്ഞതോടെ ചന്ദ്രയാൻ -3 ന്റെ അവസാന നടപടികളും പൂർത്തിയായി. ബഹിരാകാശ പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവപ്രദേശത്ത് ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവിടെ ജലം, മഞ്ഞ്, ധാതുക്കള്‍ എന്നിവയെക്കുറിച്ച് പഠനം നടത്തും. വിജയിച്ചാല്‍, ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. പഴയ സോവിയറ്റ് യൂണിയന്‍, യുഎസ്, ചൈന എന്നിവയാണ് ഈ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഉള്ളത്.

ചന്ദ്രയാൻ -2 ദൗത്യത്തിന്റെ തുടർച്ചയായാണ് ഈ ദൗത്യം അവതരിപ്പിച്ചത്. 2019 സെപ്റ്റംബറിൽ വിക്രം ലാൻഡർ ലാൻഡിംഗ് ശ്രമത്തിനിടെ ഉദ്ദേശിച്ച പാതയിൽ നിന്ന് വ്യതിചലിക്കുകയും ആശയവിനിമയം നഷ്‌ടപ്പെടുകയും ചെയ്‌തതോടെയാണ് ദൗത്യത്തിന് തിരിച്ചടി നേരിട്ടത്. ആ ദൗത്യത്തിന്റെ പരാജയങ്ങളിൽ നിന്ന് പഠിച്ച പാഠങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ചന്ദ്രയാൻ-3 രൂപകൽപന ചെയ്‌തിരിക്കുന്നത്‌. അൽഗോരിതങ്ങൾ പരിഷ്ക്കരിക്കുന്നതും സോഫ്റ്റ്‌വെയർ തകരാറുകൾ ലഘൂകരിക്കാനുള്ള നടപടികളും ഇതിൽ ഉൾപ്പെടുന്നു.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...