ടി-20 ലോകകപ്പ് ഫൈനലിൽ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലർ പാകിസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റമില്ല. ചരിത്രം ആവര്‍ത്തിക്കാനാണ് ബാബര്‍ അസമിന്റെയും ശ്രമം. അവിശ്വസനീയമാം വിധം സെമിയിലെത്തിയ പാകിസ്ഥാൻ ന്യൂസിലൻഡിനെ തകര്‍ത്താണ് കലാശക്കളിക്ക് യോഗ്യത നേടിയത്. ഇന്ത്യയെ പത്ത് വിക്കറ്റിന് തോൽപ്പിച്ച് സ്വപ്ന ഫൈനൽ എന്ന ആരാധകരുടെ ആഗ്രഹം തല്ലിക്കെടുത്തി ഇംഗ്ലണ്ടും കളത്തിലാണ്. മെൽബണിലാണ് മത്സരം. കളിയ്ക്ക് മഴ ഭീഷണിയുണ്ട്. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് മെൽബണിൽ വീണ്ടുമൊരു ഇംഗ്ലണ്ട് പാകിസ്ഥാൻ പോരാട്ടം നടക്കുന്നത്. 1992ൽ ഏകദിന ലോകപ്പിന്‍റെ ഫൈനലിൽ ഇംഗ്ലണ്ടിന്റെ തകര്‍ത്താണ് ഇമ്രാൻ ഖാന്‍റെ പാകിസ്ഥാൻ ആദ്യ വിശ്വ കിരീടം നേടിയത്.