രോഹിത് ശർമയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. 2027ലെ ഏകദിന ലോകകപ്പ് മുൻപിൽ കണ്ടാണ് ഗില്ലിന് ക്യാപ്റ്റൻസി നൽകിയത് എന്നാണ് സെലക്ടർമാരുടെ വിശദീകരണം. ചാംപ്യൻസ് ട്രോഫി ജയിച്ചതോടെ രോഹിത് ശർമയെ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് തുടരാൻ സമ്മതിച്ചേക്കും എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ രോഹിത്തിന്റെ കൈകളിൽ നിന്ന് ക്യാപ്റ്റൻ സ്ഥാനം തിരികെ വാങ്ങിയുള്ള ശക്തമായ തീരുമാനമാണ് സെലക്ടർമാരുടെ ഭാഗത്ത് നിന്ന് വന്നത്. രോഹിത്തിനെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയ രീതിക്കെതിരെ ആരാധകരുടെ വിമർശനം ശക്തമാകുമെന്ന് ഉറപ്പാണ്.
നിലവിൽ രോഹിത് ശർമയും വിരാട് കോഹ്ലിയും ട്വന്റി20യിൽ നിന്നും ഏകദിനത്തിൽ നിന്നും വിരമിച്ച് കഴിഞ്ഞു. ഏകദിന ലോകകപ്പ് കളിക്കുകയാണ് 37കാരനായ കോഹ്ലിയുടേയും 38കാരനായ രോഹിത് ശർമയും ലക്ഷ്യമിടുന്നത്. എന്നാൽ ഓസ്ട്രേലിയൻ പര്യടനത്തിൽ ഉൾപ്പെടെയുള്ള കോഹ്ലിയുടേയും രോഹിത്തിന്റേയും പ്രകടനം നോക്കിയാവും ഇവരുടെ ഏകദിനത്തിലെ ഭാവി നിർണയിക്കുക.
ഓസ്ട്രേലിയക്കെതിരായ ഇന്ത്യൻ ടീം : ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ(വൈസ് ക്യാപ്റ്റൻ), അക്ഷർ പട്ടേൽ, കെ എൽ രാഹുൽ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറൽ, യശസ്വി ജയ്സ്വാൾ
ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പര- ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ്(ക്യാപ്റ്റൻ), അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്ഷർ പട്ടേൽ, ജിതേഷ് ശർമ, വരുൺ ചക്രവർത്തി, ബുമ്ര, അർഷ്ദീപ് സിങ്, കുൽദീപ് ദായവ്, ഹർഷിത് റാണ, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), റിങ്കു സിങ്, വാഷിങ്ടൺ സുന്ദർ