കഴിഞ്ഞ വർഷത്തെ മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്കാരം ഫുട്ബോൾ ഇതിഹാസം ലയണൽ മെസിക്ക്. മികച്ച താരത്തിനുള്ള ലോറസ് പുരസ്കാരം രണ്ടാം തവണയാണ് മെസി സ്വന്തമാക്കുന്നത്. ഏതെങ്കിലും ഒരു താരം രണ്ടുതവണ ഈ അവാര്‍ഡ് കരസ്ഥമാക്കുന്നത് ആദ്യമായാണ്. 2020 ലാണ് മെസി നേരത്തെ ലോറസ് പുരസ്കാരം സ്വന്തമാക്കിയത്.
ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കിരീടം ചൂടിയ അർജന്റീന ഫുട്ബോൾ ടീം, ഏറ്റവും മികച്ച ടീമിനുള്ള പുരസ്കാരം സ്വന്തമാക്കി. ഫ്രാന്‍സ് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെ, ടെന്നീസ് താരം റഫേല്‍ നദാല്‍, മോട്ടോര്‍ റേസിങ് താരം മാക്‌സ് വെസ്റ്റാപ്പന്‍ എന്നിവരെ പിന്തള്ളിയാണ് മെസി പുരസ്‌കാരം സ്വന്തമാക്കിയത്.