ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവ് വിവാഹിതനാകുന്നു. ബാല്യകാല സുഹൃത്തായ വൻഷികയാണ് കുൽദീപിന്റെ വധു. ലക്നൗവിൽ നടന്ന വിവാഹനിശ്ചയ ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളുമുൾപ്പടെ വളരെ കുറച്ചുപേർ മാത്രമാണു പങ്കെടുത്തത്. എൽഐസിയിൽ ഉദ്യോഗസ്ഥയായ വൻഷിക കാൻപുർ സ്വദേശിയാണ്. വിവാഹിതനാകാൻ പോകുന്ന വിവരം കുൽദീപ് യാദവ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ കുൽദീപും വൻഷികയും തമ്മിലുള്ള മോതിരംമാറൽ ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.