ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ തോറ്റ ജര്‍മനി ഇന്ന് നടക്കുന്ന നിർണ്ണായക മത്സരത്തിൽ സ്‌പെയിനോട് വിജയിച്ചില്ലെങ്കില്‍ തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകും. ലോകകപ്പിലെ മരണഗ്രൂപ്പില്‍ നിന്ന് പുറത്താകലിന്റെ വക്കിലാണ് ഇപ്പോൾ ജര്‍മനി. രാത്രി 12.30നാണ് ജര്‍മനി-സ്‌പെയിന്‍ പോരാട്ടം.