ഇന്ത്യൻ അത്‌ലറ്റിക്സിലെ സ്പ്രിന്റ് താരം ദ്യുതി ചന്ദിനെ സസ്പെൻഡ് ചെയ്തു. മൂത്രസാമ്പിളുകളിൽ നിന്നും നിരോധിത മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. താരത്തെ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയായ വാഡ മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. നിരോധിക്കപ്പെട്ട മരുന്നുകളായ സാർസ് എസ് 4 ആൻഡാറിൻ , ഡഫെന്യാൾഡ്രിൽ, ഒസ്റ്റാറിൻ, ലിഗാൻഡ്രോൾ എന്നിവയുടെ സാന്നിധ്യമാണ് സാമ്പിളുകളുടെ പരിശോധനയിൽ കണ്ടെത്തിയത്.
നിലവിൽ നൂറു മീറ്റർ ഓട്ടത്തിലെ ദേശീയ ചാമ്പ്യനും 2018 ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിലെ 100 200 മീറ്റർ വെള്ളിമെഡൽ ജേതാവുമാണ്. നിലവിൽ വനിതകളുടെ 100 മീറ്ററിൽ റെക്കോർഡ് കൂടിയാണ് താരം. 2022 ൽ ഗുജറാത്തിലെ ദേശീയ ഗെയിംസിലാണ് ദ്യുതി അവസാനമായി മത്സരിച്ചത്