മഹാകുംഭമേളയ്ക്ക് ഉത്തർപ്രദേശിൽ ഒരുക്കങ്ങൾ ധ്രുതഗതിയിൽ, പ്രതീക്ഷിക്കുന്നത് 45 കോടി തീർത്ഥാടകരെ

അടുത്ത വർഷത്തെ മഹാകുംഭമേളയ്ക്കായി ഉത്തർപ്രദേശിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. മുമ്പെങ്ങുമില്ലാത്തത്ര ജനത്തിരക്ക് ആണ് അടുത്ത വർഷം പ്രതീക്ഷിക്കുന്നത്. പ്രയാഗ്‍രാജിൽ ഗംഗ, യമുന, സരസ്വതി നദികൾ സംഗമിക്കുന്ന ത്രിവേണി സംഗമവേദിയിൽ 40 മുതൽ 45 കോടി വരെ തീർത്ഥാടകർ എത്തുമെന്നാണ് കരുതപ്പെടുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആളുകളുടെ എണ്ണം കണക്കാക്കാനും സുരക്ഷിതമായ തീർത്ഥാടനം ഉറപ്പാക്കാനുള്ള നടപടികളുമായി യുപി സർക്കാർ മുന്നോട്ടുപോവുകയാണ്.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശ പ്രകാരം എ.ഐ സാങ്കേതിക വിദ്യയും മറ്റ് നൂതന സംവിധാനങ്ങളും ഉപയോഗപ്പെടുത്തി കൃത്യമായ ആസൂത്രണമാണ് സംഘാടകർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. മേള നടക്കുന്ന വേദിയിൽ 200 സ്ഥലങ്ങളിലായി 744 താത്കാലിക സിസിടിവി ക്യാമറകൾ സ്ഥാപിക്കും. നഗരത്തിന്റെ പല ഭാഗങ്ങളിൽ 268 ഇടങ്ങളിലായി ആകെ 1107 സ്ഥിരം ക്യാമറകളും പ്രവർത്തിക്കും. ഇതിന് പുറമെ നൂറിലധികം പാർക്കിങ് കേന്ദ്രങ്ങളിൽ 720 സിസിടിവി ക്യാമറകൾ കൂടി സ്ഥാപിച്ചായിരിക്കും ഫലപ്രദമായ തിരക്ക് നിയന്ത്രണം സാധ്യമാക്കുന്നത്. ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസിന്റെത് ഉൾപ്പെടെയുള്ള നിരവധി വ്യൂവിങ് സെന്ററുകൾ ഒരുക്കി എല്ലാ സംവിധാനങ്ങളും സജ്ജീകരിക്കും.

ത്രിവേണി സംഗമ വേദിയിൽ 40 മുതൽ 45 കോടി വരെ തീർത്ഥാടകർ എത്തുമെന്നിരിക്കെ എ.ഐ ക്യാമറകളിലൂടെ ലഭിക്കുന്ന ലഭിക്കുന്ന ദൃശ്യങ്ങൾ പ്രത്യേക അൽഗോരിതം ഉപയോഗിച്ച് പരിശോധിച്ചായിരിക്കും പിഴവുകളില്ലാതെ വിശ്വാസികളുടെ എണ്ണം കണക്കാക്കുക. ഒപ്പം ഉദ്യോഗസ്ഥർക്ക് ഓരോ സമയത്തും മുന്നറിയിപ്പുകളും നൽകും. എ.ഐ അധിഷ്ഠിത ക്യാമറകൾ തന്നെയായിരിക്കും തീർത്ഥാടകരുടെ എണ്ണം കണക്കാക്കാൻ പ്രധാനമായും ഉപയോഗപ്പെടുത്തുക. ഇതിന് പുറമെ ആർഎഫ്ഐഡി ഉൾപ്പെടെയുള്ള മറ്റ് സംവിധാനങ്ങളുമുണ്ടാകും. ഒരാളെ തന്നെ ഒന്നിലധികം തവണ എണ്ണാതിരിക്കാൻ ഈ അൽഗോരിതത്തിൽ പ്രത്യേക സജ്ജീകരണം ഒരുക്കും. ഓരോ വ്യക്തികളെയും ട്രാക്ക് ചെയ്യുന്ന പ്രത്യേക ക്യാമറകൾക്ക് പുറമെ ഓരോ വ്യക്തികൾക്കും ആർഫ്ഐഡി റിസ്റ്റ് ബാൻഡുകൾ നൽകി അവരെ ട്രാക്ക് ചെയ്യും. ഇതിലൂടെ ഓരോരുത്തരും എത്ര നേരം കുംഭമേള നഗരിയിൽ ചെലവഴിച്ചു എന്ന് അറിയാനാവും. ഇതിന് പുറമെ വിശ്വാസികളുടെ അനുമതിയോടെ പ്രത്യേക മൊബൈൽ ആപ് ഇൻസ്റ്റാൾ ചെയ്ത് അതിൽ നിന്നുള്ള ജിപിഎസ് വിവരങ്ങൾ ഉപയോഗിച്ചും വിവരങ്ങൾ ശേഖരിക്കും. ഇവയുടെയെല്ലാം പരീക്ഷണമാണ് ഇപ്പോൾ നടക്കുന്നത്. ഇതും കൂടി പൂർത്തിയാവുന്നതോടെ 95 ശതമാനം കൃത്യതയോടെ ആളുകളുടെ എണ്ണം കണക്കാക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പ്രതീക്ഷിക്കപ്പെടുന്ന ധ്രുതഗതിയിൽ പുരോഗമിക്കവെ. ഇതിൽ ഓരോ തീർത്ഥാടകന്റെയും എണ്ണം കൃത്യമായി കണക്കാക്കാക്കാനും തിരക്ക് നിയന്ത്രിക്കാനുമുള്ള സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തുന്നത്.

2025ലെ മഹാകുംഭമേളയിൽ 40 കോടിയോളം ആളുകളെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത് പറഞ്ഞു. ആളുകളുടെ എണ്ണത്തിൽ പുതിയ റെക്കോർഡായിരിക്കും ഇത്. അതുകൊണ്ടുതന്നെ വലിയ സന്നാഹങ്ങളാണ് ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിപുലമായ ബിസിനസ് സെന്റർ തുറന്ന് R A G ഹോൾഡിങ്‌സ്

യുഎഇയിൽ R A G ഹോൾഡിങ്‌സ് വിപുലമായ ബിസിനസ് സെന്റർ തുറന്നു. യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെന്ററുകളിൽ ഒന്ന് എന്ന സവിശേഷതയുമായാണ് R A G ഹോൾഡിംഗ്‌സ് തങ്ങളുടെ R A...

പ്രവാസി മഹോത്സവം – ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025 നാളെ ഇത്തിസലാത്ത്‌ അക്കാദമിയിൽ

പ്രവാസലോകത്തിന് പുത്തൻ അനുഭവമായി അരങ്ങേറുന്ന പ്രവാസി മഹോത്സവം 'ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025', ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നാളെ നടക്കും. ഉച്ചക്ക് 12 മണി മുതൽ രാത്രി 11 മണി വരെ...

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും

ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ നിർണ്ണായക തീരുമാനം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇതോടെ ബിഹാറിലെ മഹാസഖ്യത്തിൽ നിലനിന്ന അസ്വാരസ്യങ്ങൾക്കും ഭിന്നതകൾക്കും ഇന്ന് വിരാമമാകും. മുഖ്യമന്ത്രി...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കുപിന്നാലെ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡൽഹിയിൽ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. 325 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ഡൽഹിയിലെ മിക്ക പ്രദേശങ്ങളും വായു...

തദ്ദേശ തെരഞ്ഞെടുപ്പ്; പുതുമുഖങ്ങൾക്ക് 10% സീറ്റുകൾ സംവരണം ചെയ്ത് ബിജെപി

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ലക്ഷ്യമിട്ട് 10 ശതമാനം സീറ്റുകൾ പുതുമുഖങ്ങൾക്കായി സംവരണം ചെയ്തതായി ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. ഓരോ തദ്ദേശ സ്ഥാപനത്തിലും നിർബന്ധമായും പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പാർട്ടി നൽകിയിട്ടുള്ള...

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും...

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കവര്‍ച്ചാക്കേസിലെ രണ്ടാം പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ബി.മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സ്വര്‍ണക്കൊള്ളയിലെ രണ്ടാമത്തെ അറസ്റ്റാണിത്. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ആദ്യം അറസ്റ്റിലായത്. ഇന്നലെ രാത്രി 10...

മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കില്ല; ഇന്ത്യയെ വിദേശകാര്യ മന്ത്രി പ്രതിനിധീകരിക്കും

തിരക്ക് കാരണം മലേഷ്യയിൽ ഞായറാഴ്ച ആരംഭിക്കുന്ന ആസിയാൻ ഉച്ചകോടി യോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാൻ സാധ്യതയില്ലെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്നാണ് വിവരം. ആസിയാൻ (അസോസിയേഷൻ ഓഫ്...