കലൂര്‍ കത്രിക്കടവ് സ്വദേശി അഭിഷേകാണ്(23) മരിച്ചത്. കടലില്‍ കുളിക്കാനിറങ്ങിയതിനിടെ അഭിഷേക് ഉള്‍പ്പെടെ മൂന്ന് പേര്‍ തിരയില്‍പ്പെടുകയായിരുന്നു. ഇവരില്‍ ഒപ്പമുണ്ടായിരുന്ന ആൽബിൻ, മിലൻ എന്നിവരെ രക്ഷപ്പെടുത്തി. ചികിത്സയിൽ തുടരുന്ന ഇരുവരുടെയും നില ഗുരുതരമാണ്. അഭിഷേക് വെള്ളത്തിൽ മുങ്ങിയപ്പോൾ ഒപ്പമുള്ളവർ രക്ഷപ്പെടുത്താൻ ശ്രമിച്ചതാണെന്നാണു വിവരം. ഇന്ന് രാവിലെയയാണ് മരിച്ച അഭിഷേകും സുഹൃത്തുകളും ഉൾപ്പെടുന്ന ഏഴംഗ സംഘം ബീച്ചിലെത്തിയത്. ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്ന നീന്തൽ ക്ലബ്ബിലെ അംഗങ്ങളും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചത്.