കാർഷിക സമൃദ്ധിയുടെ ഓർമ്മകൾ പുതുക്കി ഐശ്വര്യത്തിന്റെ പ്രതീകമായി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. വരാനിരിക്കുന്ന കാലം നന്നാകണേ എന്ന പ്രാർത്ഥനയിലാണ് ഓരോ വിഷുവും കടന്നുവരുന്നത്. വീടുകളിലെല്ലാം ഇന്നലെ കണി ഒരുക്കലിന്റെ രാത്രിയായിരുന്നു. സൂര്യൻ മീനം രാശിവിട്ട് മേടം രാശിയിലേക്ക് പ്രവേശിക്കുന്ന സമയമാണിത്. കർഷകർക്ക് അടുത്ത വാർഷിക വിളകൾക്കുള്ള തയാറെടുപ്പിന്‍റെ കാലം കൂടിയാണ് വിഷു.
മേടപുലരിയില്‍ ആചാരപരമായി ഓട്ടുരുളിയില്‍ കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ്മപ്പെടുത്തലായി ഓട്ടുരുളിയിൽ നിലവിളക്കിനും ശ്രീകൃഷ്ണ വിഗ്രഹത്തിനും മുന്നില്‍ കണിക്കൊന്നയും കായ്കളും കോടി മുണ്ടും ഗ്രന്ഥവും കണ്ണാടിയുമെല്ലാം അണിനിരത്തി കണിയൊരുക്കി കൈനീട്ടം നല്‍കിയാണ് വിഷു ആഘോഷം. കാർഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകൾക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷകൂടിയാണ് ഒരോ വിഷുവും.