വാളയാർ: വാളയാർ ചെക്പോസ്റ്റിൽ വൻ സ്വർണ വേട്ട. ഇന്ന് രാവിലെ വാളയാർ എക്‌സൈസ് ചെക്‌പോസ്റ്റില്‍ എക്‌സൈസ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന എട്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ പിടികൂടിയത്. സംഭവത്തിൽ മുംബയ് സ്വദേശികളായ സംകിത്ത് അജയ് ജയിൻ (28), ഹിദേഷ് ശിവറാം സേലങ്കി (23) എന്നിവർ പിടിയിലായി.
കോയമ്പത്തൂരില്‍ നിന്ന് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസിലെ യാത്രക്കാരായിരുന്നു യുവാക്കള്‍. ഇവരിൽ നിന്നും പിടിച്ചെടുത്ത സ്വർണം സംസ്ഥാന ജിഎസ്‌ടി വകുപ്പിന് കൈമാറി. സ്വർണം തൃശൂരിലേക്ക് കൊണ്ടുവന്നതാണെന്നാണ് വിവരം.
വാളയാർ ചെക്പോസ്റ്റിൽ വൻ സ്വർണ വേട്ട, എട്ട് കോടി വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി രണ്ട് പേർ പിടിയിൽ

