താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു. ചുരം ആറാം വളവിനും ഏഴാം വളവിനും ഇടയില്‍ രാവിലെ 10 മണിയോടെയാണ് സംഭവം. വണ്ടിയില്‍ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവറും യാത്രക്കാരും പുറത്തിറങ്ങി. കോഴിക്കോട് നിന്നും വയനാട് കാക്ക വയലിലേക്ക് വിനോദയാത്രയ്‌ക്കു പോയ 17 അംഗസംഘം സഞ്ചരിച്ച ട്രാവലറിൽ ആണ് യാത്രാമദ്ധ്യേ തീപിടിച്ചത്. ആര്‍ക്കും പരുക്കില്ല.
ട്രാവലർ പൂര്‍ണ്ണമായും കത്തി നശിച്ചു. മുക്കത്ത് നിന്നും കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ഫോഴ്‌സ്യൂണിറ്റ് എത്തിയെങ്കിലും അപ്പോഴേക്കും വണ്ടി പൂര്‍ണ്ണമായും കത്തിയിരുന്നു. ട്രാവലിറിന് തീ പിടിച്ചതോടെ ചുരത്തില്‍ അല്‍പ്പ സമയം ഗതാഗത തടസമുണ്ടായി.പിന്നീട് പൊലീസ് എത്തി ഗതാഗതം പുനസ്ഥാപിച്ചു