അരിക്കൊമ്പൻ ജനവാസ മേഖലയിൽ എത്തിയാൻ മയക്കുവെടിവച്ച് പിടികൂടുമെന്ന് തമിഴ്‌നാട് വനം മന്ത്രി ഡോ മതിവേന്തൻ. അരിക്കൊമ്പനെ പിടിക്കാൻ പല സംഘത്തെയും നിയോഗിച്ചു.150 ഉദ്യോഗസ്ഥരെയാണ് അരിക്കൊമ്പനെ പിടിക്കാനായി നിയോഗിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് കുങ്കിയാനകളെയും സ്ഥലത്തെത്തിച്ചു. ആനയുടെ സഞ്ചാരപഥം മുഴുവൻ സമയവും നിരീക്ഷിക്കുന്നുണ്ട്. ജനവാസ മേഖലയിൽ എത്തുമ്പോൾ ശബ്ദം കേട്ടും മറ്റുമാണ് ആന വിരളുന്നത് എന്നും അദ്ദേഹം പറഞ്ഞു.