മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ ടി.എച്ച് മുസ്തഫ അന്തരിച്ചു

കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ടി എച്ച് മുസ്തഫ അന്തരിച്ചു. 82 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 5.30നായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ആലുവയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്ന മൃതദേഹം രാത്രി 8 മണിക്ക് മാറമ്പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

അഞ്ച് തവണ എംഎൽഎയും കരുണാകരൻ മന്ത്രിസഭയിലെ ഭക്ഷ്യമന്ത്രിയുമായിരുന്നു മുസ്തഫ. 14 വർഷം കെപിസിസി പ്രസിഡൻ്റായും പ്രവർത്തിച്ചു.1977-ൽ ആലുവയിൽ നിന്നാണ് സി എച്ച് മുസ്തഫ ആദ്യമായി നിയമസഭയിലേക്കെത്തുന്നത്. പിന്നീട് 1982, 1987, 1991, 2001 വർഷങ്ങളിൽ കുന്നത്തുനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1991-95 കെ കരുണാകരൻ മന്ത്രിസഭയിലെ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. യൂത്ത് കോൺ​ഗ്രസ് മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് രാഷ്ട്രീയത്തിൽ നിന്ന് ഏറെ നാളായി വിട്ടുനിൽക്കുകയായിരുന്നു. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. അഞ്ച് തവണ എംഎൽഎയും കരുണാകരൻ മന്ത്രിസഭയിലെ ഭക്ഷ്യമന്ത്രിയുമായിരുന്നു മുസ്തഫ. 14 വർഷം കെപിസിസി പ്രസിഡൻ്റായും പ്രവർത്തിച്ചു. കരുത്തുറ്റ സംഘടന ശേഷിയിൽ തീപ്പൊരി പ്രസംഗത്തിലൂടെ കോൺഗ്രസ്സ് പാർട്ടിയുടെ താഴെത്തട്ടിൽ നിന്നും വളർന്ന് വന്ന മുസ്തഫ പാർട്ടിയിലെ ഐ ഗ്രൂപ്പിൻ്റെ മുഖമായിരുന്നു. 1941ൽ പെരുമ്പാവൂർ വാഴക്കുളത്തെ ജന്മി കുടുംബത്തിലായിരുന്നു ജനനം.1965ൽ പെരുമ്പാവൂ‍ർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി സംഘടനയിലേക്ക് പ്രവേശിച്ചു. 66ൽ എറണാകുളം ഡിസിസി ജനറൽ സെക്രട്ടറിയായി. കൂടാതെ കേരള ഖാദി വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍, കോണ്‍ഗ്രസ് നിയമസഭ കക്ഷി ഉപനേതാവ് എന്നീ നിലകളിലും ടി എച്ച് മുസ്തഫ ചുമതല വഹിച്ചിട്ടുണ്ട്.

പാർട്ടിയിലെ ഏത് പിളർപ്പിലും ഇന്ദിരാ ഗാന്ധിക്കൊപ്പമായിരുന്നു മുസ്തഫ. 70ലും, 80ലും ഉലയാതെ നിന്ന ആ നിൽപ്പ് പിന്നീട് കെ കരുണാകരനൊപ്പം ഐ ഗ്രൂപ്പിൽ അടിയുറച്ചതായി. ഇന്ദിരാഗാന്ധിയുടെ കേരള സന്ദർശനത്തിൽ 1ലക്ഷം സേവാദൾ പ്രവർത്തകരെ പങ്കെടുപ്പിച്ച് നടത്തിയ ജാഥ മുസ്തഫയിലെ സംഘടനപ്രവർത്തകൻ്റെ മാറ്റുകൂട്ടി. ദൈർഘ്യമേറിയ മൂർച്ചയുള്ള പ്രസംഗത്തിൻ്റെ ചാതുര്യമാണ് മുസ്തഫയുടെ പേരുയ‍ർത്തിയത്. 1971ൽ തൃപ്പൂണിത്തുറയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ദിരാഗാന്ധി എത്താൻ വൈകിയപ്പോൾ അന്ന് രാത്രി 9 മണി മുതൽ 1മണി വരെ തുടർച്ചയായി മുസ്തഫ നടത്തിയ 4മണിക്കൂർ പ്രസംഗം ചരിത്രമാണ്.

ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35% സംവരണം: മുഖ്യമന്ത്രി നിതീഷ് കുമാർ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പ്രധാന നാരി ശക്തി മുന്നേറ്റത്തിന്റെ ഭാഗമായി ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലെയും 35 ശതമാനം തസ്തികകൾ ബീഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന്...

വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ...

വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർത്തു എന്ന് ഇരുവരും പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ട് എങ്കിൽ...

സ്കൂൾ ബസിൽ ട്രെയിനിടിച്ചു, നാല് കുട്ടികൾക്ക്‌ ദാരുണാന്ത്യം, നിരവധി കുട്ടികളുടെ പരിക്ക്

തമിഴ്‍നാട്ടിലെ കടലൂരിൽ സ്കൂൾ ബസ് ട്രെയിനിലിടിച്ച് നാല് കുട്ടികൾ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ കടലൂർ സർക്കാർ...

എംഎസ്‍സി കപ്പൽ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ

കേരള തീരത്ത് മെയ് 24 ന് മുങ്ങിയ ലൈബീരിയൻ പതാകയുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി എൽസ 3 ന്റെ സഹോദര കപ്പലായ എംഎസ്‌സി എല്‍സ അറസ്റ്റ് ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മുങ്ങൽ...

സ്‌കൂളുകളിലെ സൂംബയെ വിമർശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പഠിപ്പിക്കുമെന്ന ഉത്തരവില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്ന് അധ്യാപകനും വിസ്ഡം മുജാഹിദ് നേതാവുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന...

കേരളത്തിൽ സ്വകാര്യ ബസ് സമരം തുടങ്ങി, അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ന് സൂചന പണിമുടക്കായി സമരം നടത്തുന്നത്. 23ാം തീയതി മുതൽ...

രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ തീരുവകൾ ഉപയോഗിക്കുന്നു; അമേരിക്കക്കെതിരെ ചൈന

അമേരിക്ക മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു മാർഗമായി തീരുവകൾ ഉപയോഗിക്കുന്നതിനെതിരെ ചൈന തിങ്കളാഴ്ച എതിർപ്പ് പ്രകടിപ്പിച്ചു. വികസ്വര രാജ്യങ്ങളുടെ ബ്രിക്സ് ഗ്രൂപ്പുമായി യോജിക്കുന്ന രാജ്യങ്ങൾക്ക് 10% അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ്...