ഇരുപത്തിയേഴാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ബൊളീവിയൻ സിനിമയായ ഉതമയ്ക്കാണ് ലഭിച്ചത്. അലക്‌സാൻഡ്രോ ലോയ്‌സ ഗ്രിസിയാണ് സംവിധായകൻ. മികച്ച സംവിധായകനുള്ള രജത ചകോരം തുർക്കിഷ് സംവിധായകൻ തയ്‌ഫുനിനാണ് ലഭിച്ചത്. ഇത്തവണത്തെ പ്രേക്ഷക പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻ പകൽ നേരത്ത് മയക്കത്തിനാണ്. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നാറ്റ്പാക് അവാർഡ് ഫിറാസ് ഖൂറിയുടെ ‘ആലം’ സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള നാറ്റ്പാക് അവാർഡ് മഹേഷ് നാരായൺ സംവിധാനം ചെയ്‌ത അറിയിപ്പിനാണ്.