സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം

മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തിൽ വിട്ടയക്കാൻ പൊലീസിന് ഹൈക്കോടതി നിർദ്ദേശം നൽകി. നിലവിൽ അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന് സർക്കാർ കോടതി അറിയിച്ചു.

കരുവന്നൂർ വിഷയത്തിൽ സർക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിക്കുന്നത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാധ്യമ പ്രവർത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്. കേസിൽ കോഴിക്കോട് നടക്കാവ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 27 ന് കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ 180 ഓളം പേജുള്ള കുറ്റപത്രമാണുളളത്. കേസില്‍ ആദ്യം 354 എയും 1,4 എന്നീ ഉപവകുപ്പുകളുമാണ് ചേര്‍ത്തിരുന്നത്. ലൈംഗിക ദുസ്സൂചനയോടെ സ്പര്‍ശം എന്ന കുറ്റം ഉള്‍പ്പെടുന്നതാണിത്. തുടരന്വേഷണത്തില്‍ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സ്പര്‍ശിച്ച കുറ്റത്തിനുള്ള 354ാം വകുപ്പുകൂടി പിന്നീട് പൊലീസ് ചേര്‍ത്തു. ഇതെല്ലാം ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം. ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പ് ചേർത്ത് എഫ് ഐആർ പരിഷ്കരിച്ചതോടെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്.

ഹോങ്കോംഗിലെ തായ് പോ പ്രദേശത്ത് വൻ തീപിടിത്തം, 13 പേർ മരിച്ചു

ഹോങ്കോംഗ്: ഹോങ്കോംഗിലെ തായ് പോ പ്രദേശത്ത് ബഹുനില കെട്ടിടങ്ങളില്‍ വൻ തീപിടിത്തം. താമസക്കാരും അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരുമടക്കം 13 പേർ മരിച്ചെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ചുരുങ്ങിയത് 15...

ശബരിമലയിൽ 60 സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ നോട്ടീസ്

ശബരിമലയിലെ മണ്ഡല-മകരവിളക്ക് തീർത്ഥാടന സീസൺ ആരംഭിച്ചതിന് ശേഷമുള്ള ഒരു ആഴ്ചയിൽ, മലമുകളിലെ ശ്രീകോവിലിനടുത്തുള്ള 350 സ്ഥാപനങ്ങൾ പരിശോധിച്ചതായും അവയിൽ 60 എണ്ണത്തിൽ പോരായ്മകൾ കണ്ടെത്തിയതായും ഭക്ഷ്യസുരക്ഷാ വകുപ്പ് ചൊവ്വാഴ്ച അറിയിച്ചു. പരിശോധനയിൽ ഭക്ഷ്യസുരക്ഷയും...

രാമക്ഷേത്രത്തിലെ പതാക ഉയർത്തലിനെതിരായ പാക് പരാമർശത്തെ വിമർശിച്ച് ഇന്ത്യ

അയോധ്യയിലെ രാമക്ഷേത്രത്തിലെ പതാക ഉയർത്തിയതിനെ വിമർശിച്ച പാകിസ്ഥാന്റെ പ്രസ്താവനയെ ഇന്ത്യ ബുധനാഴ്ച രൂക്ഷമായി വിമർശിച്ചു. മറ്റുള്ളവരെ പഠിപ്പിക്കാൻ പാകിസ്ഥാന് ധാർമ്മിക പദവിയില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. പാകിസ്ഥാന്റെ "മതഭ്രാന്ത്,...

‘കോമൺ‌വെൽത്ത് ഗെയിംസ് 2030’, ഔദ്യോഗിക ആതിഥേയ നഗരമായി അഹമ്മദാബാദ്

2030-ലെ കോമൺ‌വെൽത്ത് ഗെയിംസിന്റെ ആതിഥേയ നഗരമായി അഹമ്മദാബാദ് ഔദ്യോഗികമായി സ്ഥിരീകരിച്ചു, 2010-ൽ ഡൽഹിയിൽ കോമൺ‌വെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചതിനുശേഷം ഇന്ത്യയ്ക്ക് ആദ്യമായി ഒരു പ്രധാന ആഗോള കായികമേള നൽകി. ഗ്ലാസ്‌ഗോയിൽ നടന്ന കോമൺ‌വെൽത്ത്...

2026ലെ ടി20 ലോകകപ്പ്, ഔദ്യോഗിക ഷെഡ്യൂൾ പ്രഖ്യാപിച്ച് ഐസിസി

2026ലെ ടി20 ലോകകപ്പ് ഔദ്യോഗിക ഷെഡ്യൂൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പ്രഖ്യാപിച്ചു. ടൂർണമെന്റ് 2026 ഫെബ്രുവരി 7ന് ആരംഭിക്കും. 2026 ഫെബ്രുവരി 7ന് കൊളംബോയിൽ പാകിസ്ഥാനും നെതർലാൻഡ്‌സും തമ്മിലുള്ള മത്സരത്തോടെയാണ് 2026...

നടി ആക്രമിക്കപ്പെട്ട കേസ്; ഡിസംബർ 8-ന് വിധി പറയും, നടൻ ദിലീപ് ഉൾപ്പെടെ 10 പ്രതികൾ

നടൻ ദിലീപ് ഉൾപ്പെടെ 10 പേർ പ്രതികളായ 2017-ലെ നടി ആക്രമിക്കപ്പെട്ട കേസിൽ ഡിസംബർ 8-ന് വിധി പ്രസ്താവിക്കുമെന്ന് കോടതി ചൊവ്വാഴ്ച അറിയിച്ചു. തെളിവ് നശിപ്പിക്കൽ, ദിലീപിൻ്റെ ജാമ്യം റദ്ദാക്കൽ ഉൾപ്പെടെയുള്ള വിവിധ...

ആബൂൻ മാർ ബസേലിയോസ് ജോസഫ് കത്തോലിക്ക ബാവ യുഎഇയിൽ എത്തുന്നു, വിവിധ ദേവാലയങ്ങൾ സന്ദർശിക്കും

മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യുഎഇ മെത്രോപൊലീത്തയും ശ്രേഷ്ഠ കത്തോലിക്കയുമായ ആബൂൻ മാർ ബസേലിയോസ് ജോസഫ് കത്തോലിക്ക ബാവ ബുധനാഴ്ച മുതൽ ഡിസംബർ ഒമ്പതുവരെ യുഎഇ മേഖലയിലെ വിവിധ ദേവാലയങ്ങൾ സന്ദർശിക്കും....

ദുബായ് കെഎംസിസിയുടെ നേതൃത്വത്തിൽ ഈദുൽ ഇത്തിഹാദ് ഡിസംബർ രണ്ടിന്

ദുബായ് കെഎംസിസിയുടെ നേതൃത്വത്തിൽ യുഎഇ ദേശീയ ദിനാഘോഷമായ ഈദുൽ ഇത്തിഹാദ് വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു. ഡിസംബർ രണ്ടിന് ഉച്ചക്ക് രണ്ട് മുതൽ രാത്രി 11 വരെ ദുബായ് സെഞ്ച്വറി മാളിന് സമീപത്തെ ശബാബ്...