പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയം: ഷാഫി പറമ്പിൽ, ഉപതിരഞ്ഞെടുപ്പ് ഫലം സ്വാഭാവികം: കെ സുരേന്ദ്രൻ

രാഹുൽ മാങ്കൂട്ടത്തിലിന്റെത് പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയമാണെന്ന് ഷാഫി പറമ്പിൽ എംപി. ടിവിയിലെ കൊടുങ്കാറ്റല്ല വോട്ടെണ്ണുന്ന 23ന് കാണുകയെന്ന് നേരത്തെ പറഞ്ഞിരുന്നെന്നും അത് ശരിയെന്ന് തെളിഞ്ഞുവെന്നും മാധ്യമങ്ങളെ കണ്ട ഷാഫി പ്രതികരിച്ചു.
“ബിജെപിയെ പാലക്കാട് നിന്നും മാറ്റാൻ ജനം തീരുമാനിച്ച് കഴിഞ്ഞു. പാലക്കാട്ടെ സിപിഎം-ബിജെപിയുടെ സിജെപി മുന്നണി പരാജയപ്പെട്ടുവെന്നാണ് പറയണ്ടത്. വടകരയിലെ കാഫിർ വിവാദവും, പാലക്കാട്ടെ പത്ര പരസ്യവിവാദവും ഓർക്കണം. സിപിഎം വർഗീയത പറയുന്നത് നിർത്തണം” ഷാഫി പറമ്പിൽ പറഞ്ഞു.

ഉപതിരഞ്ഞെടുപ്പ് ഫലം കേരളത്തെ സംബന്ധിച്ച് ഒരു രാഷ്ട്രീയമാറ്റവും ഉണ്ടാക്കുന്നതല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍. ഉപതിരഞ്ഞെടുപ്പുകളിൽ ബി ജെ പിക്ക് വോട്ടു കുറയുന്നത് സ്വാഭാവിക പ്രതിഭാസമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. യുഡിഎഫ് ജയിച്ചാലും എല്‍ഡിഎഫ് ജയിച്ചാലും സംസ്ഥാനത്ത് ഭരണമാറ്റമോ പുതിയ സംഭവവികാസങ്ങളോ ഉണ്ടാകില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ എങ്ങനെയാണ് പാര്‍ട്ടിക്ക് വോട്ട് കുറഞ്ഞതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘ഈ ഉപതിരഞ്ഞെടുപ്പ് ഫലം കേരളത്തെ സംബന്ധിച്ച് ഒരു രാഷ്ട്രീയമാറ്റവും ഉണ്ടാക്കുന്നതല്ല. ഈ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചാലും എല്‍ഡിഎഫ് ജയിച്ചാലും ഇവിടെ ഭരണമാറ്റമോ പുതിയ സംഭവവികാസങ്ങളോ ഉണ്ടാകുന്നില്ല. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിജി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു എന്നുള്ളത് സംസ്ഥാനരാഷ്ട്രീയത്തില്‍ എന്തെങ്കിലും ഒരു മാറ്റത്തിന് കാരണമാകുന്ന ഫലമല്ല. കഴിഞ്ഞ 20 വര്‍ഷത്തോളമായി സിപിഎം കൈവശംവെക്കുന്ന ചേലക്കര മണ്ഡലത്തിൽ അവര്‍ തന്നെ ജയിച്ചു.കഴിഞ്ഞ 15 വര്‍ഷമായി യുഡിഎഫ് കൈവശംവെക്കുന്ന പാലക്കാട് മണ്ഡലം അവര്‍ നിലനിര്‍ത്തി.” ഇതൊന്നും ഒരു വലിയ പ്രത്യേകതയായി കണക്കാക്കേണ്ട ആവശ്യമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പാലക്കാട് ബിജെപി വിജയം പ്രതീക്ഷിച്ചാണ് മത്സരിച്ചതെന്നും പാലക്കാട് മൂന്ന്-നാലായിരം വോട്ടുകളുടെ കുറവ് എങ്ങനെ ഉണ്ടായി എന്നതിനേക്കുറിച്ച് വിശദമായി പരിശോധിക്കുമെന്നും പറഞ്ഞ അദ്ദേഹം. ശരിയായ നിലയില്‍ ജനങ്ങളെ സമീപിച്ച് തദ്ദേശതിരഞ്ഞെടുപ്പിനും നിയമസഭാതിരഞ്ഞെടുപ്പിനും മുമ്പ് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തി ജനപിന്തുണ ആര്‍ജിക്കാന്‍ പരിശ്രമിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകളുടെ ഫലം പരിശോധിച്ചാല്‍ നെയ്യാറ്റിന്‍കരയിലും അരുവിക്കരയിലുമൊഴിച്ച് സംസ്ഥാനത്ത് നടന്ന മറ്റെല്ലാ ഉപതിരഞ്ഞെടുപ്പുകളിലും എന്‍ഡിഎക്ക് വോട്ടുകള്‍ കുറയുകയാണുണ്ടായത്. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ മത്സരിച്ചപ്പോള്‍ 55000 വേട്ടുകള്‍ കിട്ടി. പക്ഷേ അവിടെ പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 27000 വോട്ടുകളാണ് ലഭിച്ചത്. ഒ രാജഗോപാലിന് രണ്ട് ലക്ഷത്തി മുപ്പത്തി അയ്യായിരം വോട്ട് ലഭിച്ചപ്പോള്‍ തൊട്ടടുത്ത് നടന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ വെറും 35000 വോട്ടുകളാണ് ലഭിച്ചത്. സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകളുടെ ചരിത്രം നോക്കിയാല്‍ എല്ലാഘട്ടങ്ങളിലും അത് അങ്ങനെയാണ്. അതുകൊണ്ട് ഈ ഉപതിരഞ്ഞെടുപ്പിന്റെ പരിണാമം വലിയ ആഘോഷമാക്കി ചിലര്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് വസ്തുതകളുമായി യോജിക്കുന്നതല്ല-സുരേന്ദ്രന്‍ വ്യക്തമാക്കി.

ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35% സംവരണം: മുഖ്യമന്ത്രി നിതീഷ് കുമാർ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പ്രധാന നാരി ശക്തി മുന്നേറ്റത്തിന്റെ ഭാഗമായി ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലെയും 35 ശതമാനം തസ്തികകൾ ബീഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന്...

വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ...

വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർത്തു എന്ന് ഇരുവരും പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ട് എങ്കിൽ...

സ്കൂൾ ബസിൽ ട്രെയിനിടിച്ചു, നാല് കുട്ടികൾക്ക്‌ ദാരുണാന്ത്യം, നിരവധി കുട്ടികളുടെ പരിക്ക്

തമിഴ്‍നാട്ടിലെ കടലൂരിൽ സ്കൂൾ ബസ് ട്രെയിനിലിടിച്ച് നാല് കുട്ടികൾ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ കടലൂർ സർക്കാർ...

എംഎസ്‍സി കപ്പൽ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ

കേരള തീരത്ത് മെയ് 24 ന് മുങ്ങിയ ലൈബീരിയൻ പതാകയുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി എൽസ 3 ന്റെ സഹോദര കപ്പലായ എംഎസ്‌സി എല്‍സ അറസ്റ്റ് ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മുങ്ങൽ...

സ്‌കൂളുകളിലെ സൂംബയെ വിമർശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പഠിപ്പിക്കുമെന്ന ഉത്തരവില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്ന് അധ്യാപകനും വിസ്ഡം മുജാഹിദ് നേതാവുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന...

കേരളത്തിൽ സ്വകാര്യ ബസ് സമരം തുടങ്ങി, അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ന് സൂചന പണിമുടക്കായി സമരം നടത്തുന്നത്. 23ാം തീയതി മുതൽ...

രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ തീരുവകൾ ഉപയോഗിക്കുന്നു; അമേരിക്കക്കെതിരെ ചൈന

അമേരിക്ക മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു മാർഗമായി തീരുവകൾ ഉപയോഗിക്കുന്നതിനെതിരെ ചൈന തിങ്കളാഴ്ച എതിർപ്പ് പ്രകടിപ്പിച്ചു. വികസ്വര രാജ്യങ്ങളുടെ ബ്രിക്സ് ഗ്രൂപ്പുമായി യോജിക്കുന്ന രാജ്യങ്ങൾക്ക് 10% അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ്...