തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയുമായി ഡിണ്ടിഗല്‍ വ്യവസായി ഡി മണിക്ക് ബന്ധമുണ്ടെന്നത് ഉറപ്പിക്കാനാകാതെ പ്രത്യേക അന്വേഷണ സംഘം. ശബരിമലയിലെ തട്ടിപ്പില്‍ ഇയാള്‍ക്ക് പങ്കാളിത്തമുണ്ടെന്നത് സാധൂകരിക്കുന്ന ഏതെങ്കിലും തെളിവുകള്‍ ശേഖരിക്കാന്‍ പ്രത്യേക സംഘത്തിന് ഇനിയും ആയിട്ടില്ല.
അതേസമയം മണിയും ശ്രീകൃഷ്ണനും ഇറിഡിയം ഇടപാടുകാരാണെന്ന് എസ്‌ഐടി പറയുന്നു. ഇവരുമായി ചേര്‍ന്ന് ഇറിഡിയം തട്ടിപ്പുകാരുണ്ടെന്നും പ്രത്യേക സംഘത്തിന് വിവരമുണ്ട്. ഇതുവരെ രണ്ട് പ്രാവശ്യം മാത്രമേ തിരുവനന്തപുരത്ത് വന്നിട്ടുള്ളൂവെന്നാണ് മണിയുടെ മൊഴി.
മണിയുമായി നേരത്തേ ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ ബന്ധമില്ലെന്നുമാണ് ശ്രീകൃഷ്ണന്‍ പറയുന്നത്. പ്രത്യേക അന്വേഷണ സംഘം പറയുന്ന പ്രവാസിയേയും ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയേയും അറിയില്ലെന്നാണ് ഇരുവരും പറയുന്നത്.

