വിഴിഞ്ഞം തുറമുഖ നിർമ്മാണപ്രവർത്തനങ്ങളെ ചൊല്ലിയുണ്ടായ അക്രമസംഭവങ്ങളെ തുടർന്ന് വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായില്ല. സമാധാന അന്തരീക്ഷം ഉണ്ടാകണമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. പാര്‍ട്ടികള്‍ എല്ലാം അക്രമത്തെ അപലപിച്ചു. തുറമുഖ നിര്‍മ്മാണം പുനരാരംഭിക്കണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
അക്രമം അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ യോഗത്തില്‍ വ്യക്തമാക്കി.സ്വഭാവിക പ്രതികരണമാണ് ഇന്നലെ ഉണ്ടായതെന്ന് സമരസമതി യോഗത്തില്‍ വ്യക്തമാക്കി. പൊലീസ് നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുംസമരസമിതി ആവശ്യപ്പെട്ടു. യോഗത്തിൽ തുറമുഖനിർമ്മാണം പുനരാരംഭിക്കണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടപ്പോൾ സമരസമിതി എതിര്‍ത്തതോടെ തീരുമാനം ആവാതെയാണ് യോഗം പിരിഞ്ഞത്.