കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ബിജെപി ശക്തികേന്ദ്ര യോഗത്തിൽ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായ തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫ ടിജെ ജോസഫ് പങ്കെടുത്തു. കൊച്ചി മറൈൻ ഡ്രൈവിലെ ബിജെപി പരിയിൽ ജെ ജോസഫിനെ ബിജെപി നേതാക്കളാണ് യോഗത്തിലേക്ക് പ്രത്യേകം ക്ഷണിച്ചത്.
13 വർഷം മുമ്പായിരുന്നു ദാരുണ സംഭവമുണ്ടായത്. പ്രൊഫസർ ടി ജെ ജോസഫ് തയാറാക്കിയ ചോദ്യ പേപ്പറിൽ മത നിന്ദയുണ്ടെന്നാരോപിച്ചായിരുന്നു പള്ളിയിൽ പ്രാർത്ഥനക്ക് ശേഷം മടങ്ങുകയായിരുന്നു അദ്ദേഹത്തെ തടഞ്ഞുനിർത്തി പോപ്പുലർ ഫ്രണ്ട് സംഘം കൈ വെട്ടിമാറ്റിയത്.കേസിലെ ഒന്നാം പ്രതി കഴിഞ്ഞ ദിവസമാണ് കണ്ണൂരിൽ അറസ്റ്റിലായത്. മറ്റ് പ്രതികൾ ശിക്ഷ അനുഭവിച്ച് വരികയാണ്.
ഇന്നലെ കൊച്ചിയിൽ എത്തിയ പ്രധാനമന്ത്രി ഗുരുവായൂരിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം ത്യപ്രയാർ ക്ഷേത്രത്തിലും സന്ദർശനം നടത്തി. കൊച്ചിൻ ഷിപ്പിയാർഡിൽ 4000 കോടിയുടെ പദ്ധതികൾ നാടിന് സമർപ്പിച്ചു. പിന്നീട് മറൈൻ ഡ്രൈവിലെ ബിജെപി പരിപാടിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തു.

