സത്യപ്രതിജ്ഞയ്ക്ക് ശേഷം വോട്ടർമാരോട് നന്ദി പറയാൻ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ

ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്നതിനായി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. രണ്ട് ദിവസത്തേക്കായിരിക്കും പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം. 4.10 ലക്ഷത്തിലധികം വോട്ടിന്റെ തകർപ്പൻ ഭൂരിപക്ഷത്തോടെയാണ് പ്രിയങ്ക വയനാട്ടില്‍ വിജയിച്ചത്. കഴിഞ്ഞ ദിവസമാണ് പ്രിയങ്ക എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. പ്രിയങ്ക ഇതാദ്യമായാണ് എംപിയാകുന്നത്. കേരള സാരിയണിഞ്ഞെത്തിയ പ്രിയങ്ക ഭരണഘടന ഉയർത്തിപ്പിടിച്ചാണ് സത്യവാചകം ചൊല്ലിയത്. റായ്ബറേലി എംപിയായ സഹോദരൻ രാഹുൽ ഗാന്ധി, രാജ്യസഭാ പാർലമെൻ്റ് അംഗമായ അമ്മ സോണിയ ഗാന്ധി എന്നിവരോടൊപ്പമാണ് പ്രിയങ്ക ലോക്സഭയിലെത്തിയത്. തൻ്റെ വിജയത്തിന് ശേഷം, പാർലമെൻ്റിൽ ജനങ്ങളുടെ ശബ്ദമാകാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

“നിങ്ങൾ എന്നിൽ അർപ്പിക്കുന്ന വിശ്വാസത്തിന് ഞാൻ നന്ദിയുള്ളവളാണ്. ഈ വിജയം നിങ്ങളുടെ വിജയമാണെന്ന് നിങ്ങൾക്ക് ശരിക്കും തോന്നുന്നുവെന്ന് ഞാൻ ഉറപ്പാക്കും, നിങ്ങളെ പ്രതിനിധീകരിക്കാൻ നിങ്ങൾ തിരഞ്ഞെടുത്ത വ്യക്തി നിങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും മനസിലാക്കുകയും നിങ്ങൾക്കായി പോരാടുകയും ചെയ്യുന്നു. പാർലമെൻ്റിൽ നിങ്ങളുടെ ശബ്ദമാകാൻ ഞാൻ കാത്തിരിക്കുകയാണ്,” അവർ ട്വീറ്റ് ചെയ്തു.

52 കാരിയായ പ്രിയങ്ക ഗാന്ധി വദ്രയുടെ ലോക്‌സഭയിലേക്കുള്ള പ്രവേശനത്തോടെ, പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി ഗാന്ധി കുടുംബത്തിലെ മൂന്ന് അംഗങ്ങൾ ഒരേസമയം പാർലമെൻ്റിലെത്തി. പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ലോക്‌സഭയിൽ ഇരിക്കുമ്പോൾ, 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ നിന്ന് മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതിനെ തുടർന്ന് അമ്മ സോണിയാ ഗാന്ധി രാജ്യസഭയിലാണ് .സോണിയാ ഗാന്ധിക്കും മുത്തശ്ശിക്കും അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കും ശേഷം എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്ന കുടുംബത്തിലെ മൂന്നാമത്തെ വനിത കൂടിയാണ് പ്രിയങ്ക ഗാന്ധി.

വയനാട്ടിൽ നിന്നും റായ്ബറേലിയിൽ നിന്നും വിജയിച്ച രാഹുൽ ഗാന്ധി തൻ്റെ കുടുംബ കോട്ട നിലനിർത്താൻ തീരുമാനിക്കുകയും വയനാട് ഒഴിയുകയും ചെയ്തിരുന്നു. തുടർന്നാണ് പ്രിയങ്ക ഗാന്ധി വാദ്രയെ വയനാട്ടിൽ നിന്ന് മത്സരിപ്പിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ 9,57,571 വോട്ടാണ് മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്തത്. ഫലം വന്നപ്പോൾ 6.22 ലക്ഷം വോട്ടുകൾ നേടി സിപിഎം എതിരാളി സത്യൻ മൊകേരിയെ നാല് ലക്ഷത്തിലധികം വോട്ടുകൾക്ക് പ്രിയങ്ക പരാജയപ്പെടുത്തി. 2024 ലെ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് ലഭിച്ചതിനേക്കാൾ ഉയർന്ന ഭൂരിപക്ഷമാണിത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിക്ക് ലഭിച്ചത് 2,11,407 വോട്ടാണ്. 1,09,939 വോട്ടുകളാണ് ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന നവ്യ ഹരിദാസിന് ലഭിച്ചത്.

വാട്സ് ആപ്പിനും മെറ്റയ്ക്കും സുപ്രീം കോടതിയുടെ കടുത്ത താക്കീത്, ‘ഇന്ത്യൻ നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ രാജ്യം വിട്ട് പോകാം’

രാജ്യത്തെ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഉള്ള നിയമങ്ങൾ പാലിക്കാൻ ആയില്ലെങ്കിൽ രാജ്യം വിട്ട് പോകാമെന്ന് വാട്സ് ആപ്പിനോടും മാതൃസ്ഥാപനമായ മെറ്റയോടും സുപ്രീം കോടതിയുടെ കടുത്ത താക്കീത്. വാട്സാപ്പിൻ്റെ...

സാങ്കേതിക തകരാർ; എല്ലാ വിമാനങ്ങളിലും അടിയന്തര പരിശോധനക്ക് ഉത്തരവിട്ട് എയർ ഇന്ത്യ

തങ്ങളുടെ മുഴുവൻ ഡ്രീംലൈനർ വിമാനങ്ങളിലെയും ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കാൻ ഉത്തരവിട്ട് എയർ ഇന്ത്യ. എയർ ഇന്ത്യ ഫ്ലൈറ്റ് ഓപ്പറേഷൻസ് സീനിയർ വൈസ് പ്രസിഡന്റ് മനീഷ് ഉപ്പൽ പൈലറ്റുമാർക്ക് അയച്ച ഇമെയിൽ സന്ദേശത്തിലൂടെയാണ്...

ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചതിൽ ട്രംപിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി സംസാരിച്ചതിൽ സന്തോഷമുണ്ടെന്നും മെയ്ഡ് ഇൻ ഇന്ത്യ ഉൽപ്പന്നങ്ങളുടെ തീരുവ കുറച്ചതിന് 140 കോടി ജനങ്ങൾക്ക് വേണ്ടി നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു. ലോകത്തിലെ...

രാവിലെ കുറഞ്ഞും പിന്നീട് കൂടിയും സ്വർണ്ണവില, ഗ്രാമിന് 200 രൂപ കൂടി

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് രാവിലെ കുറഞ്ഞും പിന്നീട് കൂടിയും സ്വർണ്ണവില തുടരുകയാണ്. ഇന്ന് ഗ്രാമിന് 200 രൂപ കൂടി ഒരുഗ്രാമിന്‌ 14,110 രൂപയാണ്. ഒരു പവന് 1,600 രൂപ കൂടി...

ഇന്ത്യയ്ക്കുള്ള തീരുവ 25 ശതമാനത്തിൽ നിന്ന് 18 ആക്കി കുറച്ചു, വ്യാപാര കരാർ അന്തിമമായെന്ന് ട്രംപ്

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾക്ക് പരിഹാരമായി പുതിയ വ്യാപാരക്കരാർ അന്തിമമായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതിയ കരാർ പ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന 25 ശതമാനം ഉയർന്ന ഇറക്കുമതി...

സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു, അന്ത്യം ഹൃദയാഘാതത്തെതുടർന്ന്

പ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് ആണ് അന്ത്യം. ഇന്ന് രാവിലെ ശുചിമുറിയിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ...

ആപ്പിളിന്റെ പുത്തൻ ‘ഫ്ലിപ്പ്’ മോഡൽ അണിയറയിൽ

2026-ൻ്റെ രണ്ടാം പകുതിയോടെ ആപ്പിൾ തങ്ങളുടെ ആദ്യത്തെ ഫോൾഡബിൾ ഐഫോൺ വിപണിയിലിറക്കാൻ ഒരുങ്ങുകയാണ്. എന്നാൽ, ഇതിന് പിന്നാലെ മറ്റൊരു വ്യത്യസ്തമായ ഫോൾഡബിൾ ഫോണിന്റെ പണിപ്പുരയിലാണ് ആപ്പിൾ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുസ്തകം പോലെ...

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; വിമാന സർവീസുകൾ തടസ്സപ്പെട്ടു

ദേശീയ തലസ്ഥാനവും പരിസര പ്രദേശങ്ങളും തിങ്കളാഴ്ച രാവിലെ അതിശക്തമായ മൂടൽമഞ്ഞിലും പുകമഞ്ഞിലും അമർന്നു. കാഴ്ചപരിധി ഗണ്യമായി കുറഞ്ഞതോടെ റോഡ്, വ്യോമ ഗതാഗതങ്ങൾ താറുമാറായി. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാഴ്ചപരിധി കുറഞ്ഞതിനെത്തുടർന്ന് വിമാന സർവീസുകൾക്ക്...