വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ യുവതികളെ കടന്നുപിടിച്ച പൊലീസുകാരൻ അറസ്റ്റിൽ

വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ യുവതികളെ കടന്നുപിടിച്ച പൊലീസുകാരൻ അറസ്റ്റിൽ. പിറവം പാമ്പാക്കുട അരീക്കല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ കടന്നുപിടിച്ചെന്ന യുവതികളുടെ പരാതിയിലാണ് ഒരു പൊലീസുകാരനെ അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ സ്റ്റേഷനിലെ പരീത് എന്ന പൊലീസുകാരനെയാണ് അറസ്റ്റ് ചെയ്തത്. പിറവം പാമ്പാക്കുട അരീക്കല്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ സ്ത്രീകളോട് മോശമായി പെരുമാറിയ ഇയാളെ നാട്ടുകാർ ചേർന്നാണ് പൊലീസിൽ ഏൽപ്പിച്ചത്.

ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. എറണാകുളം സ്വദേശിനികളായ യുവതികള്‍ സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെയാണ് പൊലീസുകാര്‍ അപമാനിക്കാൻ ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇതേത്തുടർന്ന് രണ്ട് പൊലീസുകാരെ രാമമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ ഒരാളുടെ അറസ്റ്റാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. പൊലീസ് ഇവരോടെ വിവരങ്ങൾ ചോദിച്ച് അറിയാൻ ശ്രമിച്ചെങ്കിലും ഇരുവരും പൊലീസ് ആണെന്ന വിവരം ആദ്യം വെളിപ്പെടുത്തിയില്ല. എന്നാൽ വിശദമായ ചോദ്യംചെയ്യലിലാണ് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥരാണ് തങ്ങളെന്ന് ഇവർ പറഞ്ഞത്.

പൊലീസുകാർ കടന്നുപിടിക്കാൻ ശ്രമിച്ചതോടെ യുവതികൾ ശക്തമായി പ്രതികരിക്കുകയും ബഹളംവെക്കുകയും ചെയ്തു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ പൊലീസുകാരെ തടഞ്ഞുവെക്കുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ രാമമംഗലം പൊലീസാണ് യുവതികളെ കടന്നുപിടിക്കാൻ ശ്രമിച്ചവരെ കസ്റ്റഡിയിലെടുത്തത്.

നരേന്ദ്ര മോദിയ്ക്ക് പരമോന്നത പുരസ്കാരം പ്രഖ്യാപിച്ച് ഡൊമിനിക്ക

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പരമോന്നത പുരസ്കാരം പ്രഖ്യാപിച്ച് ഡൊമിനിക്ക. കൊവിഡ് കാലത്തെ സംഭാവനകൾ മുൻ നിർത്തിയാണ് ആദരം. കൊവിഡ് 19 പാൻഡമിക് സമയത്ത് ഡൊമിനിക്കയ്ക്ക് മോദി നൽകിയ സംഭാവനകൾക്കും ഇന്ത്യയും ഡൊമനിക്കയും തമ്മിലുള്ള...

വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല, മാനദണ്ഡങ്ങൾ അനുവദിക്കില്ലെന്ന് കേന്ദ്രം

വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ. ചൂരൽമല മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ദേശീയ ദുരന്തത്തിൻ്റെ മാനദണ്ഡത്തിനുള്ളിൽ വരുന്നതല്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.കേരളത്തിൻ്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് സംസ്ഥാനത്തിനുവേണ്ടി...

‘സൈകതപ്പൂക്കൾ’ കഥാസമാഹാരം പ്രകാശനം ചെയ്തു

മെഹ്ഫിൽ ഇന്റർനാഷണൽ ദുബായ് ഒരുക്കിയ 'സൈകതപ്പൂക്കൾ' എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രമുഖ മാധ്യമപ്രവർത്തകൻ കെ പി കെ വേങ്ങരയാണ് പുസ്‌തകം പ്രകാശനം ചെയ്‌തത്. സിനിമാ - സീരിയൽ...

അഡ്വ. കെ കെ രത്നകുമാരി പുതിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു. എൽഡിഎഫിലെ അഡ്വ. കെ കെ രത്നകുമാരിയാണ് പി പി ദിവ്യയുടെ...

സ്വപ്ന സുരേഷിനെതിരായ വ്യാജഡിഗ്രി കേസിൽ വഴിതിരിവ്, രണ്ടാം പ്രതിയെ മാപ്പു സാക്ഷിയാക്കി കോടതി

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസിൽ വഴിതിരിവ്. കേസിലെ രണ്ടാം പ്രതി മാപ്പുസാക്ഷിയായി. മാപ്പുസാക്ഷിയാക്കണമെന്ന സച്ചിൻ ദാസിന്‍റെ അപേക്ഷ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു. സ്വപ്നയ്ക്ക്...

തേക്കടിയിൽ ഇസ്രയേലി വിനോദ സഞ്ചാരികളെ അപമാനിച്ച് കാശ്മീരി കടയുടമകൾ

ഇസ്രയേലിൽ നിന്ന് തേക്കടി കാണാൻ എത്തിയ വിനോദ സഞ്ചാരികളെ അപമാനിച്ച് കാശ്മീരി കടയുടമകൾ. കരകൗശല വസ്തുക്കൾ വിൽക്കുന്ന കാശ്മീർ സ്വദേശികളുടെ കടയിൽ നിന്നാണ് ഇസ്രയേലുകാരെ ഇറക്കിവിട്ടത്. സാധനങ്ങൾ വാങ്ങാൻ എത്തിയവർ ഇസ്രയേൽ സ്വദേശികൾ...

ദുബായ് 30×30 ഫിറ്റ്നസ് ചലഞ്ചിന് പിന്തുണയുമായി വുഡ്ലം ഒഡാസിയ സീസൺ-2വിന് തുടക്കം

ദുബായ് 30x30 ഫിറ്റ്നസ് ചലഞ്ചിന് പിന്തുണയുമായി വുഡ്സം എഡ്യുക്കേഷൻസിന്റെ ഇന്റർ സ്റ്റാഫ് സ്പോർട്സ് മീറ്റ് വുഡ്ലം ഒഡാസിയ സീസൺ-2വിന് ആവേശ്വോജ്വലമായ തുടക്കം. ദുബായ് ഖിസൈസിലുളള വുഡ്ലം പാർക്ക് സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ...

കല്‍പാത്തി രഥോത്സവം: നവംബര്‍ 15ന് പാലക്കാട് താലൂക്കിൽ അവധി

കല്‍പാത്തി രഥോത്സവത്തോടനുബന്ധിച്ച് നവംബര്‍ 15ന് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല. ഇന്നാണ് ഒന്നാം തേരുത്സവം. നാളെ...