തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കാലം മുഖ്യമന്ത്രി പദവി വഹിച്ചവരിൽ നാലാം സ്ഥാനത്തേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തി. 2459 ദിവസം എന്ന ഉമ്മൻചാണ്ടിയുടെ റെക്കോർഡിനെ ഇന്ന് പിണറായി വിജയൻ മറികടക്കും.
കേരളത്തിൽ ഇതുവരെ 12 പേരാണ് മുഖ്യമന്ത്രിമാരായിട്ടുള്ളത്. ഇവരുടെ നേതൃത്വത്തിൽ 23 മന്ത്രിസഭ അധികാരത്തിൽ എത്തിയിട്ടുണ്ട്. ഇ കെ നായനാർ, കെ കരുണാകരൻ, സി അച്യുതമേനോൻ എന്നിവരാണ് കൂടുതൽ കാലം ഭരിച്ച റെക്കോർഡിൽ ആദ്യത്തെ മൂന്ന് സ്ഥാനത്തുള്ളവർ. ഇവരുടെ പട്ടികയിലാണ് നാലാമതായി മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനം പിടിച്ചിരിക്കുന്നത്. അതേസമയം തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നവരിൽ ഒന്നാം സ്ഥാനം മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ്.