തിരുവനന്തപുരം: ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ അവസാനം വരെ നീണ്ട ഇത്തവണത്തെ മണ്‍സൂണ്‍ കാലത്ത് സംസ്ഥാനത്ത് 1736 മില്ലീമീറ്റര്‍ മഴ ലഭിച്ചു. ഇത് സാധാരണ ഈ കാലയളവില്‍ ലഭിക്കേണ്ടതിനെക്കാള്‍ 14% കുറവാണ്. ഒക്ടോബര്‍ 20ാം തീയതിയോടെ കാലവര്‍ഷം കേരളത്തില്‍ നിന്ന് പിന്‍വാങ്ങുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മഴ നന്നായി കുറഞ്ഞപ്പോള്‍ 11 ജില്ലകളില്‍ സാധാരണ രീതിയിലുള്ള മഴ കിട്ടി.