തിരുവനന്തപുരം: നഗരത്തിൽ മാൻഹോൾ നവീകരണവുമായി ബന്ധപ്പെട്ട് പ്രധാന റോഡുകളിലൊന്ന് ഇന്ന് മുതൽ രണ്ടാഴ്ചത്തേക്ക് അടച്ചിടുന്നതായി അധികൃതർ അറിയിച്ചു. മോഡൽസ്കൂൾ ജംഗ്ഷൻ മുതൽ തമ്പാനൂർ വരെയുള്ള റോഡാണ് അടച്ചിടുന്നത്. തമ്പാനൂർ ബസ്സ്റ്റാൻഡിലേക്കും റെയിൽവേ സ്റ്റേഷനിലേക്കുമുള്ള പ്രധാന റോഡ് ആയതുകൊണ്ട് തന്നെ അടുത്ത രണ്ടാഴ്ചകാലം നഗര മധ്യത്തിൽ ഗതാഗത കുരുക്ക് രൂക്ഷമാകും. എന്നാൽ റോഡിന്റെ മാധ്യഭാഗത്തു കൂടി മാൻഹോൾ കടന്നുപോകുന്നത് കൊണ്ട് പൂർണമായും റോഡ് അടച്ചിട്ടാൽ മാത്രമേ നവീകരണം സാധ്യമാകൂ. നവീകരണം പൂർത്തിയാക്കി ജനുവരി 4ന് തന്നെ റോഡ് തുറന്നു നൽകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.