തിരുവനന്തപുരം മൃഗശാലയിൽ നിന്ന് പുറത്ത് ചാടിയ 37 വയസ് പ്രായമുള്ള സിംഹവാലൻ കുരങ്ങ് തിരികെ കയറി. കുരങ്ങ് ചാടിപ്പോയതിന് പിന്നാലെ, ടിക്കറ്റ് കൗണ്ടർ താത്കാലികമായി അടച്ചിരുന്നു. എന്നാൽ, കുരങ്ങിനെ കൂട്ടിലടച്ചതോടെ സന്ദർശകരെ അകത്ത് പ്രവേശിപ്പിച്ചു തുടങ്ങി. മുൻപും സമാനമായി ഹനുമാൻ കുരങ്ങ് ചാടിപ്പോയിരുന്നു.
ടിക്കറ്റ് കൗണ്ടർ കഴിഞ്ഞ് പ്രവേശന സ്ഥലത്താണ് സിംഹവാലൻ കുരങ്ങുകളെ പാർപ്പിച്ചിരിക്കുന്നത് അതിനാലാണ് സന്ദർശകരെ അകത്ത് പ്രവേശിപിക്കാതിരുന്നത്. മൂന്ന് ആൺകുരങ്ങും മൂന്ന് പെൺ കുരങ്ങും ഉൾപ്പെടെ ആറ് സിംഹവാലൻ കുരങ്ങുകളാണ് മൃഗശാലയിൽ ഉള്ളത്.

