കോഴിക്കോട് കൊയിലാണ്ടി ദേശീയ പാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.
വടകര കുരിയാടി സ്വദേശികളായ അശ്വിൻ (18), ദീക്ഷിത് (18) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3 30 നാണ് അപകടം നടന്നത്. പരുക്കേറ്റ സായന്ത് (18) നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചയോടെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊയിലാണ്ടി പോലീസ് സംഭവസ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുതിയാപ്പ ഉത്സവം കഴിഞ്ഞു വടകരയിലേക്ക് മടങ്ങുംവഴിയാണ് അപകടം നടന്നത്