കായികതാരം മേഴ്സിക്കുട്ടന്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു. സര്‍ക്കാരുമായി ഭിന്നത രൂക്ഷമായതിനെ തുടർന്നാണ് കാലാവധി തീരാന്‍ ഒന്നര വര്‍ഷം ബാക്കി നില്‍ക്കെ രാജി വക്കുന്നത്. കായികമന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജി തീരുമാനം. മുഴുവന്‍ സ്റ്റാന്‍ഡിങ് കമ്മറ്റി അംഗങ്ങളും രാജിവെച്ചു. ഇതോടെ യു ഷറഫലി സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റാകും.
കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ അടിസ്ഥാന സാമ്പത്തിക സൗകര്യങ്ങള്‍ നല്‍കുന്നില്ലെന്ന വിമര്‍ശനം മേഴ്സിക്കുട്ടന്‍ നേരത്തെ ഉയര്‍ത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി കായിക മന്ത്രി വി അബ്ദുറഹ്മാനെതിരെ അവര്‍ പരസ്യമായി രംഗത്ത് വന്നതും സര്‍ക്കാരിന്റെ അതൃപ്തിയ്ക്ക് ഇടയാക്കിയിരുന്നു. 2019ല്‍ ടിപി ദാസന്റെ പിന്‍ഗാമിയായാണ് മേഴ്സിക്കുട്ടന്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ തലപ്പത്തെത്തുന്നത്.