കേരളത്തിൽ കാലവർഷം ശക്തിപ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 5 ദിവസം സംസ്ഥാന വ്യാപകമായി ഇടിയും കാറ്റോട് കൂടിയ മഴക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. വീണ്ടും ശക്തി പ്രാപിക്കുന്ന ബിപോര്‍ജോയ് അടുത്ത 24 മണിക്കൂറില്‍ വടക്ക്- വടക്ക് കിഴക്ക് ദിശയിലും തുടര്‍ന്നുള്ള 3 ദിവസം വടക്ക്- വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിക്കാന്‍ സാധ്യതയുണ്ട്.