സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിംഗ് നടപ്പാക്കാൻ ചീഫ് സെക്രട്ടറിയുടെ കർശന നിർദ്ദേശം, ജനുവരി ഒന്ന് മുതൽ നടപ്പാക്കാൻ അന്ത്യശാസനം

സര്‍ക്കാര്‍ ഓഫീസുകളില്‍ ബയോമെട്രിക് പഞ്ചിംഗ് ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി കർശന നിര്‍ദ്ദേശം നല്‍കി. പഞ്ചിംഗ് സംബന്ധിച്ച മുന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാകാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം. സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പുവരുത്താന്‍ ഇത് അനിവാര്യമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. ജനുവരി ഒന്ന് മുതൽ കർശനമായി നടപ്പാക്കാനാണ് നിർദ്ദേശം. സെക്രട്ടേറിയറ്റിലും കളക്ട്രേറ്റിലും വകുപ്പ് മേധാവികളുടെ ഓഫീസിലും പഞ്ചിംഗ് നടപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

സംസ്ഥാനത്തെ എല്ലാ സർക്കാർ, അർധ സർക്കാർ, സ്വയംഭരണ, ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പഞ്ചിങ് സംവിധാനം നടപ്പാക്കുന്നതിനു നേരത്തേതന്നെ മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. 2019 മുതല്‍ നിര്‍ദേശം വന്നെങ്കിലും കോവിഡ് കാരണം നടപ്പായിരുന്നില്ല. കോവിഡ്കാലം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടിയതോടെയാണു കര്‍ശന നിര്‍ദേശവുമായി ചീഫ് സെക്രട്ടറി വി.പി.ജോയി സർക്കുലർ പുറപ്പെടുവിച്ചത്. അടുത്ത വർഷം മുതൽ സർക്കാർ സ്ഥാപനങ്ങളിൽ സ്പാർക് ബന്ധിത ബയോമെട്രിക് പഞ്ചിങ് സംവിധാനം സമയബന്ധിതമായി നടപ്പാക്കുന്നതിനു വകുപ്പ് മേധാവികൾ കർശന നടപടി സ്വീകരിക്കണമെന്നു ചീഫ് സെക്രട്ടറി നിർദേശിച്ചു.

കലക്ടറേറ്റുകളിലും ഡയറക്ടറേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫിസുകളിലും 2023 ജനുവരി ഒന്നിന് മുൻപായി ബയോമെട്രിക് പഞ്ചിങ് നടപ്പാക്കി ഹാജർ സ്പാർക്കുമായി ബന്ധിപ്പിക്കണം. മറ്റ് എല്ലാ ഓഫിസുകളിലും 2023 മാർച്ച് 31ന് മുൻപ് നടപ്പാക്കണം. വകുപ്പ് സെക്രട്ടറിമാരുമായുള്ള ചീഫ് സെക്രട്ടറിയുടെ പ്രതിമാസ യോഗത്തിൽ പഞ്ചിങ് നടപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്തും. ഓരോ വകുപ്പിലെയും അഡിഷനൽ സെക്രട്ടറി/ജോയിന്റ് സെക്രട്ടറിയെ അതതു വകുപ്പിനു കീഴിലുള്ള ഓഫിസുകളിൽ പഞ്ചിങ് നടപടികൾ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തണം. ഈ ഓഫിസറുടെ വിശദാംശങ്ങൾ പൊതുഭരണ വകുപ്പിനു ലഭ്യമാക്കണം. ബയോമെട്രിക് പഞ്ചിങ് സ്പാർക്കുമായി ബന്ധിപ്പിച്ച് നടപ്പാക്കുന്ന ഓഫിസുകളിൽ ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ 2020 ജനുവരി 13ലെ ഉത്തരവ് പ്രകാരമായിരിക്കുമെന്നും ചീഫ് സെക്രട്ടറിയുടെ സർക്കുലറിൽ വ്യക്തമാക്കി

തുഷാറിനോട് ഐക്യ ചർച്ചകൾക്ക് വരേണ്ടെന്ന് പറഞ്ഞു, അദ്ദേഹം രാഷ്ട്രീയ നേതാവ്: സുകുമാരൻ നായർ

കോട്ടയം: എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യ പിൻമാറ്റത്തില്‍ വിശദീകരണവുമായി എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍. എസ്എന്‍ഡിപിയുമായുള്ള ഐക്യം വേണ്ടെന്ന തീരുമാനം ബോര്‍ഡ് ഒന്നിച്ചെടുത്തതാണെന്ന് ജി സുകുമാരന്‍നായര്‍ പറഞ്ഞു. ഐക്യം ഒരു...

നിഷ്കളങ്കനും മാന്യനും; സുകുമാരന്‍ നായരെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: എസ്എൻഡിപി - എൻഎസ്എസ് ഐക്യം നീക്കം തകർന്നതില്‍ സുകുമാരന്‍ നായരെ തള്ളി പറയാതെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നിഷ്‌കളങ്കനും നിസ്വാര്‍ത്ഥനും...

മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എക്ക് ജാമ്യം

കൊച്ചി: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് ജാമ്യം. മൂന്നാമത്തെ ബലാത്സംഗ കേസിലാണ് പത്തനംതിട്ട സെഷൻസ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം തന്നെ രാഹുലിന്റെ ജാമ്യപേക്ഷയിൽ വിധി പറേയണ്ടിയിരുന്നതായിരുന്നുവെങ്കിലും ഡിജിറ്റൽ...

തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടുകളില്‍ സമഗ്ര അന്വേഷണം

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടുകളില്‍ സമഗ്രമായ അന്വേഷണത്തിന് പ്രത്യേക സംഘം. തിരുവല്ലയിലെ സ്വകാര്യ ബാങ്കില്‍ തന്ത്രി 2.5 കോടി രൂപ നിക്ഷേപിച്ചിരുന്നു. എന്നാല്‍ ഈ...

അജിത് പവാർ ജനകീയനായ നേതാവ്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ബുധനാഴ്ച ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അജിത് പവാർ ജനകീയനായ നേതാവായിരുന്നെന്നും താഴെത്തട്ടിലുള്ള ജനങ്ങളുമായി ശക്തമായ ബന്ധങ്ങളുള്ള ജനങ്ങളുടെ നേതാവ്...

അജിത് ‘ദാദ’; വിടവാങ്ങിയത് മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ തന്ത്രജ്ഞനായ കരുത്തൻ

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ (66) വിമാനാപകടത്തിൽ അന്തരിച്ചു. ബുധനാഴ്ച രാവിലെ ബാരാമതി വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം തകർന്നു വീഴുകയായിരുന്നു. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ...

മഹാരാഷ്ട്രയെ നടുക്കി വിമാനാപകടം; ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ വിമാനാപകടത്തിൽ അന്തരിച്ചു. ബുധനാഴ്ച രാവിലെ ബാരാമതി വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും അജിത് പവാറിന്റെ...

ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ യാഥാർത്ഥ്യമായി; ഇന്ത്യ നല്‍കിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വ്യാപാര കരാർ

ലോകത്തെ ഏറ്റവും വലിയ 2 സമ്പദ്‌വ്യവസ്ഥകള്‍ തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാവുന്നു. പതിനെട്ടു വർഷം നീണ്ട മാരത്തൺ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര...