കേന്ദ്ര സർക്കാർ ഇടത് സർക്കാറിനെ വേട്ടയാടുന്നു: കെ. രാധാകൃഷ്ണൻ എം.പി

കരുവന്നൂരിന്‍റെ പേരിൽ കേന്ദ്രസർക്കാർ ഇടത് സർക്കാറിനെ വേട്ടയാടുന്നുവെന്ന് കെ. രാധാകൃഷ്ണൻ എം.പി. കള്ളപ്പണം ഉണ്ടാക്കുന്ന പാർട്ടിയല്ല സി.പി.എം എന്ന് അദ്ദേഹം പറഞ്ഞു. അവർ സിപിഎമ്മിനെ മാത്രമാണോ ലക്ഷമിടുന്നതെന്ന് കണ്ടറിയണം. കേരളത്തിലെ ഇടതുപക്ഷത്തെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സഹകരണ മേഖലയിൽ പ്രശ്നങ്ങൾ നടന്നിട്ടുണ്ടെങ്കിൽ കൃത്യമായ അന്വേഷണം വേണമെന്ന് നിലപാടാണ് സിപിഎം സ്വീകരിച്ചതെന്നും കെ രാധാകൃഷ്ണൻ ദില്ലിയിൽ പറഞ്ഞു. കരുവന്നൂർ വിഷയത്തിലേത് രാഷ്ട്രീയ പകപോക്കലിനുള്ള നീക്കമാണ്. കേരളത്തിലെ ഇടതുപക്ഷത്തെ തകർക്കാനുള്ള ശ്രമമാണ്. പാർട്ടിയുടെ ഭൂമി തിരിച്ചുപിടിക്കാൻ നിയമനടപടി സ്വീകരിക്കുമെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി.

ഇത് രാഷ്ട്രീയ പകപോക്കൽ ഉള്ള നീക്കമാണ്. സഹകരണ മേഖലയിൽ ഇടതുപക്ഷത്തിന്റെ സ്വാധീനം ഇല്ലാതാക്കാനുള്ള ശ്രമമാണിത്. പിരിക്കുന്ന പൈസ ആർക്കെങ്കിലും കൊള്ളയടിക്കാനുള്ള അവസരം ഉണ്ടാക്കുകയല്ല. മറിച്ച് ബാങ്കുകളിൽ നിക്ഷേപിക്കുകയും ആവശ്യത്തിന് എടുക്കുകയും ചെയ്യുന്ന രീതിയാണ് പിന്തുടരുന്നത്. മറ്റൊരു രീതിയിലും ഉണ്ടാക്കിയ പൈസയല്ല അത്. പാർട്ടി ഓഫീസ് ഉണ്ടാക്കാനുള്ള പണമാണത്. അത് ജനങ്ങളുടെ സ്വത്താണ്. ബ്രാഞ്ചിന് വേണ്ടിയുള്ള സ്ഥലവും ജില്ലാ സെക്രട്ടറിയുടെ പേരിലാണ് വാങ്ങുക. ഭൂമി തിരിച്ചെടുക്കാനുള്ള നടപടികൾ നിയമപരമായി സ്വീകരിക്കും. ഓരോ ആവശ്യങ്ങൾക്കും വ്യത്യസ്ത അക്കൗണ്ടുകൾ എടുക്കാറുണ്ട്. കള്ളപ്പണം ഉണ്ടാക്കുകയോ വിനിയോഗിക്കുകയോ ചെയ്യുന്ന പാർട്ടിയല്ല സിപിഎമ്മെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ പാർട്ടിയുടെ സ്ഥലം ഉൾപ്പെടെ 77.63 ലക്ഷത്തിന്‍റെ സ്വത്താണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കണ്ടുകെട്ടിയത്. പാർട്ടിയുടെ എട്ട് ബാങ്ക് അക്കൗണ്ടുകളും തൃശൂർ ജില്ല സെക്രട്ടറി എം.എം. വർഗീസിന്‍റെ പേരിൽ പാർട്ടി കമ്മിറ്റി ഓഫിസിനായി പൊറത്തുശ്ശേരിയിൽ വാങ്ങിയ അഞ്ച് സെന്‍റ് സ്ഥലവും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. കരുവന്നൂർ സഹകരണ ബാങ്കിലെ അഞ്ച് അക്കൗണ്ടുകൾ, തൃശൂർ ജില്ല കമ്മിറ്റിയുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകൾ, സി.പി.എം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ അക്കൗണ്ട് എന്നിവയാണ് കണ്ടുകെട്ടിയത്. സി.പി.എമ്മിനെ കൂടി പ്രതിചേർത്താണ് ഇ.ഡി നടപടി.

കേസിൽ ഇതുവരെ ഇ.ഡി ആകെ 29 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയിട്ടുണ്ട്. ഇത് അനധികൃതമായി വായ്പ സ്വീകരിച്ചവരുടേത് ഉൾപ്പെടെയാണ്. കരുവന്നൂർ ബാങ്കിൽ സി.പി.എമ്മിന് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് കണ്ടെത്തിയതായും ഈ വിവരങ്ങൾ റിസർവ് ബാങ്കിനും തെരഞ്ഞെടുപ്പ് കമീഷനും കൈമാറിയതായും ഇ.ഡി നേരത്തെ വെളിപ്പെടുത്തിയിരുന്നു. തൃശൂർ ജില്ലയിൽ മാത്രം സി.പി.എമ്മിന് 101 സ്ഥാവരജംഗമ വസ്തുക്കളുണ്ടെന്നും എന്നാൽ, ഇക്കാര്യം പാർട്ടി മറച്ചുവെച്ചു എന്നുമാണ് ഇ.ഡി അധികൃതർ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ എം.എം. വർഗീസിൽ നിന്ന് ഇ.ഡി തേടിയിരുന്നു. എന്നാൽ, രഹസ്യ അക്കൗണ്ടുകളില്ലെന്നാണ് പാർട്ടി നിലപാട്.

സംസ്ഥാന സ്കൂൾ കായിക മേള എറണാകുളത്ത്

സംസ്ഥാന സ്കൂൾ കായിക മേള എറണാകുളത്ത് നടക്കും. ഒക്‌ടോബർ 18, 19, 20, 21, 22 തീയതികളാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന സ്‌കൂൾ കായികമേളയെ ഒളിംപ്ക്‌സ്...

എൻഡിഎ 10 വര്‍ഷം ഭരിച്ചു, 20 വര്‍ഷം ഇനിയും ഭരിക്കും: പ്രധാനമന്ത്രി, സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

എൻ.ഡി.എ. സർക്കാർ കഴിഞ്ഞ പത്ത് വർഷം രാജ്യം ഭരിച്ചുവെന്നും അടുത്ത 20 വർഷവും എൻ.ഡി.എ. സർക്കാർ അധികാരത്തിൽ വരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മൂന്നാമതും ജനം അധികാരത്തിലേറ്റി. കഴിഞ്ഞ പത്ത് വർഷം...

സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത്

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഈ അദ്ധ്യയന വർഷത്തിൽ സംഘടിപ്പിക്കുന്ന മേളകളുടെ വിശദാംശങ്ങൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. സംസ്ഥാന സ്കൂൾ കലോത്സവം വരുന്ന ഡിസംബർ മാസത്തിൽ തിരുവനന്തപുരത്ത് വെച്ച് നടക്കും. ഇത്തവണ...

സംസ്ഥാനത്ത് കാലവർഷക്കെടുതികൾക്ക് ശമനം

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി മിതമായ മഴ ലഭിച്ചതോടെ കാലവർഷക്കെടുതികൾക്ക് ശമനമായി. ഇന്ന് മൂന്ന് ജില്ലകൾക്കാണ് കാലാവസ്ഥാ കേന്ദ്രം മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയുടെ ശക്തി കുറഞ്ഞെങ്കിലും കടൽ പ്രക്ഷുബ്ധമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. അടുത്ത...

‘ഹിന്ദുക്കളെ പരിഹസിക്കുന്നത് ഫാഷനാക്കി’, സോണിയാ ഗാന്ധിക്ക് നേരെ ‘റിമോട്ട് കൺട്രോൾ’ പരാമർശവുമായി പ്രധാനമന്ത്രി

ലോക്‌സഭയിൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷമായ ആക്രമണം നടത്തിയതിന് പിന്നാലെ ബുധനാഴ്ച രാജ്യസഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്തഭാഷയിൽ പ്രതിപക്ഷത്തെ വിമർശിച്ചു.“ഓട്ടോപൈലറ്റിലും റിമോട്ട് പൈലറ്റിലും സർക്കാർ പ്രവർത്തിപ്പിക്കുന്ന...

രാജ്യവ്യാപകവ്യാപകമായി നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പ് മുടക്കും: ഇടത് വിദ്യാർത്ഥി സംഘടനകൾ

നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ച് നാളെ രാജ്യവ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പ് മുടക്കുമെന്ന് ഇടത് വിദ്യാർത്ഥി സംഘടനകൾ അറിയിച്ചു. എസ്എഫ്ഐ, എഐഎസ്എഫ്, ഐസ തുടങ്ങിയ സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. നീറ്റ്...

യുഎഇയിൽ പൊതുമേഖലാ ജീവനക്കാർക്ക് ഹിജ്റ വര്‍ഷാരംഭ അവധി പ്രഖ്യാപിച്ചു

ഇസ്ലാമിക പുതുവർഷത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ ഒരു ദിവസത്തെ അവധി യുഎഇ അധികൃതർ പ്രഖ്യാപിച്ചു. ഇസ്ലാമിക് കലണ്ടറിലെ മുഹറം 1 അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സസ് ആണ് പ്രഖ്യാപിച്ചത്....

മാന്നാറിലെ കൊലപാതകം: ഒന്നാംപ്രതിയെ ഉടന്‍ നാട്ടിലെത്തിച്ചേക്കും

ആലപ്പുഴ മാന്നാറില്‍ 15 വര്‍ഷം മുന്‍പ് ശ്രീകല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ കുഴിച്ചുമൂടിയ സംഭവത്തിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ജിനു, പ്രമോദ്, സോമരാജന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ...