കേരളത്തിൽ ഇന്നും ഉയർന്ന താപനില അനുഭവപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ്. രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയും തുടരും. വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നും റിപ്പോർട്ടുകൾ ഉണ്ട് . മെയ് 21 മുതൽ 25 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നലെ കൊല്ലം, എറണാകുളം, വയനാട് ജില്ലകളിലെ ചിലയിടങ്ങളിൽ മെച്ചപ്പെട്ട മഴ ലഭിച്ചു.