കേരളത്തിലെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് രണ്ടുതവണയാണ് സ്വർണ്ണവില കുറഞ്ഞത്. ഇന്ന് പവന് 9840 രൂപയിലധികം കുറഞ്ഞു.ഒരു പവന് ഒന്നേകാൽ ലക്ഷവും കടന്ന് പോയ സാഹചര്യത്തിൽ നിന്നും വമ്പൻ തിരിച്ചുവരവാണ് സ്വർണ്ണവിലയുടെ കാര്യത്തിൽ സംഭവിച്ചിട്ടുള്ളത്. ഇന്ന് പവന് 107920 രൂപയാണ്.
ജനുവരി മാസത്തിന്റെ അവസാനം ആരംഭിച്ച നല്ല തുടക്കം ഫെബ്രുവരിയുടെ തുടക്കത്തിലും ആവർത്തിക്കുന്നു. അന്താരാഷ്ട്ര സ്‌പോട്ട് ഗോൾഡ് വിലയിൽ വെള്ളിയാഴ്ച രാത്രിയിൽ ഔൺസിന് 5,000 ഡോളറിൽ താഴെയായതാണ് ഇന്ത്യയിൽ സ്വർണ്ണ വില കുത്തനെ ഇടിയാൻ പ്രധാന കാരണം. സ്വർണ്ണവില തകരാനുള്ള ഏറ്റവും പുതിയ കാരണം കഴിഞ്ഞ ആഴ്ചയിലെ വിപണിയിലെ തകർച്ചയാണ്.

