സംസ്ഥാനത്ത് സ്വർണ്ണവില ഇന്ന് വീണ്ടും കുറഞ്ഞു. വിലയിൽ 320 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്നലെ 80 രൂപയുടെ കുറവ് രേഖപ്പെടുത്തി. പവന് 53720 എന്ന നിലയിലാണ് ഇന്ന് വ്യാപാരം നടന്നത്. ഇതോടെ 53400 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന്. 6675 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്. തുടർച്ചയായ നാലാം ദിവസമാണ് സ്വർണ്ണവില കുറയുന്നത്.
വെള്ളിയാഴ്ച പവന് 54,000 കടന്നിരുന്നു. 680 രൂപയുടെ വർദ്ധനവാണ് അക്ഷയ തൃതീയ ദിവസം രാവിലെ ഒരു പവന്‍ സ്വർണ്ണത്തിനുണ്ടായത്. ഇതോടെ 53600 രൂപയിലെത്തിയിരുന്നു. പിന്നീട് വൈകുന്നേരത്തോടെ സ്വർണ്ണവിലയിൽ വീണ്ടും 440 രൂപയുടെ വർദ്ധനവ് ഉണ്ടായി. ഇതോടെ 54040 രൂപയായിരുന്നു അന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ആകെ 1120 രൂപയുടെ വർദ്ധനവാണ് അന്ന് മാത്രം ഉണ്ടായത്. പവന് 240 രൂപയുടെ കുറവാണ് ശനിയാഴ്ചയുണ്ടായിരുന്നത്. വിലയിൽ മാറ്റമില്ലാത്തതെ ഞായറാഴ്ചയും തുടർന്നു. പിന്നീട് തിങ്കളാഴ്ച 80 രൂപയും കുറഞ്ഞു.
മാർച്ച് മാസം 29ന് ആണ് ആദ്യമായി സ്വർണ്ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വർണ്ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വർണ്ണവിലയാണ് ഈ മാസം രണ്ടാം തീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. മെയ് രണ്ടിനും മെയ് എട്ടിനും സ്വർണ്ണവില 53000 ത്തിൽ എത്തിയിരുന്നു.