ആഗോള അയ്യപ്പ സംഗമം; നന്ദഗോവിന്ദം ഭജന്‍സിന്റെ നടത്താത്ത പരിപാടിക്ക് 8 ലക്ഷത്തിന്റെ ബില്‍

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് നന്ദഗോവിന്ദം ഭജന്‍സിന്റെ നടത്താത്ത പരിപാടിയുടെ പേരില്‍ എട്ട് ലക്ഷം രൂപയുടെ ബില്‍. സെപ്റ്റംബര്‍ 20-ന് പമ്പയില്‍ നടന്ന അയ്യപ്പ സംഗമം പരിപാടിയിലേക്ക് നന്ദഗോവിന്ദം ട്രൂപ്പിനെ ക്ഷണിക്കുകയോ അവര്‍ എത്തുകയോ ചെയ്തിരുന്നില്ല. പകരം, ബില്‍ സംഘടിപ്പിച്ച് അത്രയും തുകയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് ആരോപണം ഉയരുന്നത്. ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് കണക്കിലാണ് ബില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നതായി ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതില്‍ വിശദീകരണം നല്‍കാന്‍ ദേവസ്വം ബോര്‍ഡിനോട് ഉത്തരവിട്ടിട്ടുമുണ്ട്. നടത്താത്ത പരിപാടിക്ക് 8 ലക്ഷത്തിന്റെ ബില്‍ നല്‍കിയത് അടക്കം ദേവസ്വം ബോര്‍ഡ് ബെഞ്ചിന് മുന്‍പാകെ വിശദീകരിക്കേണ്ടി വരും. സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഹൈക്കോടതി, വ്യാപക ക്രമക്കേട് നടന്നതായി കഴിഞ്ഞ ദിവസം വിലയിരുത്തിയത്.

അതേസമയം അയ്യപ്പ സംഗമത്തിലെ സെഷനുകള്‍ക്ക് ശേഷം വിജയ് യേശുദാസ്,സുദീപ് കുമാര്‍, വീരമണി രാജു എന്നിവരുടെ അയ്യപ്പ ഭക്തിഗാനമേള നടന്നിരുന്നു. ഇതിന്റെ ചിലവ് കണക്കുകളില്ലതാനും. ഇവര്‍ സൗജന്യമായാണ് പരിപാടി അവതരിപ്പിച്ചതെന്നാണ് വിവരം. സംഗമ ദിവസം രാവിലെ എട്ടരയ്ക്ക് ഭക്തിഗാന സദസ് സംഘടിപ്പിച്ചിരുന്നു. അത് നയിച്ചത് ഗായകന്‍ ഇഷാന്‍ ദേവിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. അതേസമയം എസ്റ്റിമേറ്റിലും പല മടങ്ങ് ഉയര്‍ന്ന തുകയാണ് ബില്‍ ആയി അവതരിപ്പിച്ചത് എന്നതും വ്യക്തമാണ്.
രണ്ട് ലക്ഷം രൂപയായിരുന്നു പരിപാടിയുടെ എസ്റ്റിമേറ്റ്. എന്നാല്‍ നന്ദഗോവിന്ദം ഭജന്‍സിന്റെ പരിപാടി നടത്തി 8 ലക്ഷം രൂപ കൊടുത്തു എന്നാണ് ബില്‍. അതേസമയം ഇഷാന്‍ ദേവും സംഘവും അവതരിപ്പിച്ച പരിപാടിക്ക് എത്ര പ്രതിഫലം നല്‍കി എന്നത് ഓഡിറ്റിനായുള്ള കണക്കുകളില്‍ വ്യക്തമാക്കിയിട്ടുമില്ല.

ദേവസ്വം ബെഞ്ചിലെ ജസ്റ്റിസുമാരായ രാജാ വിജയരാഘവന്‍, വി. ജയകുമാര്‍ എന്നിവരാണ് ബോര്‍ഡിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്. അയ്യപ്പ സംഗമം നടക്കുമ്പോള്‍ പിഎസ് പ്രശാന്തിന്റെ അദ്ധ്യക്ഷതയിലുള്ള ബോര്‍ഡ് ആയിരുന്നു ദേവസ്വം ഭരണത്തില്‍ ഉണ്ടായിരുന്നത്.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഫുട്‌ബോൾ താരം ഐ.എം വിജയൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഐ.എം വിജയൻ. അതേസമയം രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടാൽ എംപി സ്ഥാനം ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കരിയറിലുടനീളം...

കരുനാഗപ്പള്ളിയില്‍ നടുറോഡില്‍ അരുംകൊല, ഗുണ്ട അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തി

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായായ അലുവ അതുലിനെ നടുറോഡില്‍ അതിക്രൂരമായി ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങിയ അതുല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയി മടങ്ങി പോകുമ്പോഴാണ് കാറിൽ...

യു എ ഇയിൽ വ്യോമാക്രമണ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ നിർദ്ദേശം നൽകി അധികൃതർ

വ്യോമാക്രമണങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ യു എ ഇ അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യോമാക്രമണങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും, ഇത്തരം വസ്തുക്കൾ കണ്ടെത്തിയാൽ...

ആക്രമണവീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച 45 പേരെ അറസ്റ്റ് ചെയ്ത് അബുദാബി പോലീസ്

മേഖലയിൽ നിലനിൽക്കുന്ന നിലവിലെ ആക്രമണ സംഭവങ്ങളുടെ വീഡിയോ ചിത്രീകരിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. അബുദാബി പൊലീസിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റാണ്...

പ്രതിഷേധം ശക്തം, മുൻമന്ത്രി ജി. സുധാകരന്റെ വീടിന് പോലീസ് കാവൽ

മുൻമന്ത്രി ജി. സുധാകരൻ പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതോടെ പ്രതിഷേധം ശക്തമാവുകയാണ്. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ പുന്നപ്ര പറവൂരിലെ അദ്ദേഹത്തിന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. അമ്പലപ്പുഴ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ...

പത്തനാപുരത്തെ എൻഎസ്എസ് ഭിന്നത; ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമെന്ന് ഗണേഷ്‍കുമാർ

പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമാണെന്ന് കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു. തന്‍റെ പിതാവായ ആര്‍ ബാലകൃഷ്ണ പിള്ളയാണ് പത്തനാപുരം താലൂക്ക് യൂണിയൻ വളർത്തിയതെന്നും ഒരു പായ ഇട്ടാണ് എൻഎസ്എസ്...

ഖാർഗ് ദ്വീപിന് നേരെ ശക്തമായ ബോംബാക്രമണം, തിരിച്ചടിക്കുമെന്ന് ഇറാൻ

പേർഷ്യൻ ഗൾഫിൽ സ്ഥിതി ചെയ്യുന്ന ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടുവെന്നും മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിൽ ഒന്നാണിതെന്നും യുഎസ് പ്രസിഡന്റ് ട്രംപ്. നിലവിൽ ദ്വീപിലെ എണ്ണ...

ഇറാനും ഇന്ത്യയും സുഹൃത്തുക്കളാണ്, ഇന്ധനക്കപ്പലുകളുടെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമം: ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്കുള്ള ഇന്ധനക്കപ്പലുകൾ കടത്തിവിടുന്നതിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കുമെന്നും ഉടൻ തന്നെ നല്ല വാർത്തകൾ പ്രതീക്ഷിക്കാം എന്നും ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി പറഞ്ഞു. കഴിഞ്ഞ 24...