സിനിമ നിർമാതാവ് ജി സുരേഷ് കുമാർ ബിജെപി സംസ്ഥാന കമ്മിറ്റിയിൽ. സുരേഷ് കുമാറിനെയും പാലക്കാട് നഗരസഭാധ്യക്ഷായിരുന്ന പ്രിയ അജയനെയും സംസ്ഥാന കമ്മിറ്റിയിൽ ഉൾപെടുത്തി.
സിനിമ മേഘലയിൽ നിന്ന് കൂടുതൽ പേർ ബിജെപിയുടെ തലപ്പത്തേക്ക് എത്തുകയാണ്. സിനിമാ സംവിധായകനും നടനുമായ മേജർ രവിയെയും സിനിമാ നടൻ ദേവനെയും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായി കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു.