പത്തനംതിട്ടയിലെ മൂന്നു സ്കൂളുകളിൽ നിന്നും നാലു പെൺകുട്ടികളെ കാണാതായതായി പരാതി. പത്തനംതിട്ട നഗരസഭാ പരിധിയിലെ രണ്ട് സ്കൂളുകളിൽ നിന്നും 2 വിദ്യാർത്ഥികളെയും ഓതറയിലെ ഒരു സ്കൂളിൽ നിന്നും 2 കുട്ടികളെയുമാണ് കാണാതായത്. സ്കൂളിൽ പോയ ശേഷമാണ് കുട്ടികളെ കാണാതായത്. കുട്ടികൾക്കായുള്ള അന്വേഷണം തുടരുകയാണ്.